1 GBP =
breaking news

മാജിക്ക് ഷോയും ഹൃദ്യമായ കലാപരിപാടികളും സ്വാദൂറും ക്രിസ്തുമസ് ഡിന്നറും; ശനിയാഴ്ചത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം കെങ്കേമമാക്കാൻ ഇപ്‌സ്‌വിച്ച് മലയാളി അസ്സോസിയേഷൻ

മാജിക്ക് ഷോയും ഹൃദ്യമായ കലാപരിപാടികളും സ്വാദൂറും ക്രിസ്തുമസ് ഡിന്നറും; ശനിയാഴ്ചത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം കെങ്കേമമാക്കാൻ ഇപ്‌സ്‌വിച്ച് മലയാളി അസ്സോസിയേഷൻ

ബാബു മങ്കുഴിയിൽ

ഇപ്‌സ്‌വിച്ച്: ഇപ്‌സ്‌വിച്ച് മലയാളി അസ്സോസിയേഷൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഇക്കുറി കെങ്കേമമാകും. ജനുവരി ആറ് ശനിയാഴ്ച്ച ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾക്ക് മേളം കൂട്ടാൻ ഇക്കുറി മാജിക് ഷോയും വിവിധ കാലാ[പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ ബോളിവുഡ് സിനിമാറ്റിക് ഡാൻസുകളും കോമഡി സ്കിറ്റുകളും ഉൾപ്പെടെ വിവിധ കലാപരിപാടികളാണ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്.

ഏറെ രുചികരമായ ക്രിസ്തുമസ് ഡിന്നറാകും ഇക്കുറി തയ്യാറാക്കുക. കുടുംബത്തോടൊപ്പം ഒരു ദിനം ആഘോഷിക്കാൻ ഇപ്‌സ്‌വിച്ചിലെ മുഴുവൻ മലയാളികളെയും എക്സിക്യു്ട്ടീവ് കമ്മിറ്റി ക്ഷണിക്കുന്നതി അറിയിച്ചു.

ഉച്ചക്ക് മൂന്ന് മണിയോടെ ക്ലേഡാനിലെ ഗ്രേറ്റ് ബ്ലാകെൻഹാം വില്ലജ് ഹാളിലാണ് ആഘോഷങ്ങൾ അരങ്ങേറുക. വിശാലമായ സൗജന്യ കാർ പാർക്കിങ് സൗകര്യങ്ങളുള്ള ഹാളിൽ പ്രവേശനം പാസ് മൂലമാണ് നിയന്ത്രിക്കുന്നത്.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം

GREAT BLAKENHAM VILLAGE HALL

CLAYDON,IPSWICH, IP6 0NJ

Post Your Comments Here ( Click here for malayalam )

Press Esc to close
show more