1 GBP = 103.84
breaking news

ഇപ്‌സ്‌വിച്ച് സ്റ്റോക്ക് ഹൈ സ്‌കൂളിൽ ജിസിഎസ്ഇ വിദ്യാർത്ഥിയായി പ്രവേശനം നേടിയത് രണ്ടു കുട്ടികളുടെ പിതാവായ അഭയാർത്ഥി

ഇപ്‌സ്‌വിച്ച് സ്റ്റോക്ക് ഹൈ സ്‌കൂളിൽ ജിസിഎസ്ഇ വിദ്യാർത്ഥിയായി പ്രവേശനം നേടിയത് രണ്ടു കുട്ടികളുടെ പിതാവായ അഭയാർത്ഥി

ലണ്ടൻ: ഇപ്‌സ്‌വിച്ചിലെ സ്റ്റോക് ഹൈ സ്‌കൂളിൽ ജിസിഎസ്ഇ വിദ്യാർത്ഥികളോടൊപ്പം പതിനഞ്ചുകാരനെന്ന വ്യാജേന യുവാവ് കടന്നുകൂടിയത് മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ ഹോം ഓഫീസ് അന്വേഷണം നടത്തവേയാണ് ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വന്നത്. രണ്ടു കുട്ടികളുടെ പിതാവാണ് അഭയാര്ഥിയായ ഇയ്യാളെന്നാണ് വിവരം.

മിഡിൽ ഈസ്റ്റിൽ നിന്നും ജർമ്മനിയിലെത്തി അഭയാർത്ഥിയായി ബ്രിട്ടനിലേക്ക് കടക്കുകയായിരുന്നു. അധികൃതരോട് പതിനഞ്ച് വയസ്സെന്ന് കള്ളം പറഞ്ഞാണ് ഇയ്യാൾ സ്‌കൂളിൽ പ്രവേശനം നേടിയത്. സഹപാഠിയായ ഒരു കുട്ടി സോഷ്യൽ മീഡിയയിൽ യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതാണ് സംഭവം മാതാപിതാക്കളുടെയും ശ്രദ്ധയിൽപ്പെട്ടത്. ഇറാൻ പൗരനായ ഇയ്യാൾ ജർമ്മനിയിൽ എത്തിയ ശേഷം യുകെയിലേക്ക് അനധികൃതമായി കടക്കുകയായിരുന്നു.

ലോക്കൽ അതോറിറ്റികൾ നൽകിയ വിവരമനുസരിച്ചാണ് സ്‌കൂൾ അധികൃതർ ഇയ്യാൾക്ക് പ്രവേശനം നൽകിയത്. സംഭവം വിവാദമായതോടെ ഇയ്യാൾ ഇപ്പോൾ സ്‌കൂളിൽ എത്തുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.

ഇപ്‌സ്‌വിച്ച് സെക്കൻഡറി സ്‌കൂളിൽ ജിസിഎസ്ഇ വിദ്യാർത്ഥികളോടൊപ്പം മുപ്പത്കാരനായ അഭയാർത്ഥി വിദ്യാർത്ഥിയും; പ്രതിഷേധവുമായി മാതാപിതാക്കൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more