1 GBP = 103.12

ഇപ്‌സ്‌വിച്ച് സെക്കൻഡറി സ്‌കൂളിൽ ജിസിഎസ്ഇ വിദ്യാർത്ഥികളോടൊപ്പം മുപ്പത്കാരനായ അഭയാർത്ഥി വിദ്യാർത്ഥിയും; പ്രതിഷേധവുമായി മാതാപിതാക്കൾ

ഇപ്‌സ്‌വിച്ച് സെക്കൻഡറി സ്‌കൂളിൽ ജിസിഎസ്ഇ വിദ്യാർത്ഥികളോടൊപ്പം മുപ്പത്കാരനായ അഭയാർത്ഥി വിദ്യാർത്ഥിയും; പ്രതിഷേധവുമായി മാതാപിതാക്കൾ

ഇപ്‌സ്‌വിച്ച്: ഇപ്‌സ്‌വിച്ചിലെ സ്റ്റോക്ക് ഹൈ സ്‌കൂളിലാണ് മുപ്പതോളം വയസ്സ് പ്രായം തോന്നിക്കുന്ന അഭയാർത്ഥി വിദ്യാർത്ഥി ഇടം തേടിയിരിക്കുന്നത്. സ്‌കൂളിലെ മറ്റൊരു വിദ്യാർത്ഥി ഇയാളുടെ ഫോട്ടോ സ്നാപ്പ് ചാറ്റിലൂടെ ഇട്ടതാണ് മാതാപിതാക്കളും ശ്രദ്ധിക്കാനിടയായത്. “മുപ്പത്കാരൻ ഞങ്ങളുടെ കണക്ക് ക്ലാസ്സിൽ എങ്ങനെ കയറിക്കൂടി” എന്ന് ചോദിച്ചു കൊണ്ടാണ് സ്‌കൂൾ വേഷം ധരിച്ച മുപ്പത്കാരന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഈ വർഷമാണ് ഇയ്യാൾ വിദ്യാർത്ഥിയായി ഇവിടെ പ്രവേശനം നേടിയത്. മിഡിൽ ഈസ്റ്റിൽ നിന്നും അഭയാർത്ഥിയായി ഇവിടെയെത്തിയതാണ് ഇയ്യാളെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ജർമ്മനി വഴിയാണ് ഇയ്യാൾ യുകെയിലെത്തിയതെന്ന് കരുതപ്പെടുന്നു. സ്‌കൂളിൽ പഠിക്കുന്നുണ്ടെങ്കിലും കാര്യമായ ഇംഗ്ലീഷ് പരിജ്ഞാനമോ ഒന്നും ഇയ്യാൾക്കില്ലെന്ന് പറയപ്പെടുന്നു.

മുപ്പതുകാരൻ ഫേസ്‌ബുക്കിൽ മീശയും താടിയും വച്ചുള്ള പ്രൊഫൈൽ ഫോട്ടോ ഇട്ടതാണ് കൂടുതൽ സംശയം വിദ്യാർത്ഥികൾക്കും മാതാപിതാക്കളുടെയിടയിലും ജനിപ്പിച്ചത്. പിന്നീട് ഈ എഫ്ബി പ്രൊഫൈൽ ഡിലീറ്റ് ചെയ്യപ്പെട്ടു. എന്തായാലൂം മാതാപിതാക്കൾ രോഷാകുലരാണ്. ഇയാളെ സ്‌കൂളിൽ നിന്നും നീക്കണമെന്ന ആവശ്യവുമായി സ്‌കൂൾ അധികൃതരെ സമീപിച്ചിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ സ്‌കൂൾ അധികൃതർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇയ്യാളെക്കുറിച്ചുള്ള വിവരങ്ങൾ സ്‌കൂൾ അധികൃതർ ഹോം ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇയാളുടെ വയസ്സിനെ സംബന്ധിച്ച് ഹോം ഓഫീസ് കൃത്യമായ വിവരം കൈമാറുന്നത് വരെ തങ്ങൾക്ക് യാതൊരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്ന് സ്‌കൂൾ അധികൃതരും വ്യക്തമാക്കുന്നു.

അഭയാർത്ഥിയായി ഇയാൾ ഒറ്റയ്ക്കാണ് യുകെയിൽ എത്തിയിട്ടുള്ളത്. ഹോം ഓഫീസിന്റെ പരിഗണന ലഭിക്കുന്നതിനായി പ്രായത്തിൽ കള്ളം പറഞ്ഞിട്ടുള്ളതാകാമെന്ന് ചില രക്ഷിതാക്കൾ സൂചിപ്പിക്കുന്നു. സ്റ്റോക്ക് ഹൈസ്‌കൂളിൽ 668 വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്. പ്രതിഷേധം ശക്തമായതോടെ ആരോപണ വിധേയനായ വിദ്യാർത്ഥി നിലവിൽ സ്‌കൂളിൽ എത്തുന്നില്ല എന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ലോക്കൽ കൗൺസിൽ നിയമങ്ങൾ അനുസരിച്ചാണ് തങ്ങൾ അഡ്മിഷൻ നടത്തിയതെന്ന് പറയുന്ന സ്‌കൂൾ അധികൃതർ, സംഭവം ഹോം ഓഫീസിന്റെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more