1 GBP = 103.33

ഐ എ എസ്- ഐ പി എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; നേരിട്ട് നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

ഐ എ എസ്- ഐ പി എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; നേരിട്ട് നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താൻ നീക്കമാരംഭിച്ച് കേന്ദ്രം. കേന്ദ്ര ഡെപ്യൂട്ടേഷന് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കും. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ചട്ടം 1954 ലെ ആറാം റൂൾ ഭേദഗതി ചെയ്യും.

ഐ എ എസ് കേഡർ നിയമനത്തിൽ മാറ്റം വരുത്താനുള്ള നിർദേശം സംസ്ഥാനങ്ങൾക്ക് കൈമാറി. കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ എതിർപ്പറിയിച്ച് കേരളമുൾപ്പെടെ 6 സംസ്ഥാനങ്ങൾ രംഗത്തെത്തി. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന് സംസ്ഥാനങ്ങൾ അറിയിച്ചു.

ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത് അതാത് സംസ്ഥാന സര്‍ക്കാറുകളാണ് കേന്ദ്ര സർവീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കുന്നതും ഉദ്യോഗക്കയറ്റമടക്കമുള്ള കാര്യങ്ങളില്‍ പട്ടിക തയ്യാറാക്കുന്നതും. സസ്‌പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ്. നടപടി സംബന്ധമായ കാര്യങ്ങള്‍ പിന്നീട് കേന്ദ്രത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നു കയറാതെ തന്നെ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരെ വരുതിയിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. നേരിട്ട് ഐ.പി.എസ് നേടുന്ന ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപക്ഷവും കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന് പോകാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more