1 GBP = 103.89

തകർത്തടിച്ച് സഞ്ജുവും പടിക്കലും; ഹൈദരാബാദിനെതിരേ രാജകീയ വിജയവുമായി രാജസ്ഥാന്‍

തകർത്തടിച്ച് സഞ്ജുവും പടിക്കലും; ഹൈദരാബാദിനെതിരേ രാജകീയ വിജയവുമായി രാജസ്ഥാന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 61 റൺസിന്റെ വിജയം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് രാജസ്ഥാൻ റോയൽസ് നേടിയത്. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ 149/ 7 എടുക്കാനെ സാധിച്ചുള്ളൂ.സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 210-6, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 149-7.

ഐഡൻ മക്രവും വാഷിംഗ്ടൺ സുന്ദറുമാണ് ഹൈദരാബാദിന് വേണ്ടി അൽപമെങ്കിലും ബാറ്റിംഗിൽ പിടിച്ചുനിന്നത്. മക്രം അർധ സെഞ്ച്വറി(57) നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ കെയ്ന്‍ വില്യംസണെ ഹൈദരാബാദിന് ആദ്യമേ നഷ്ടമായി. തുടർന്ന് വിക്കറ്റുകൾ ഇടവേളകളിൽ നഷ്ടപ്പെടുകയായിരുന്നു. യൂസ്‌വേന്ദ്ര ചാഹര്‍മൂന്നും. ട്രെന്റ് ബോൾട്ട്,പ്രസിദ്ധ് കൃഷ്ണ, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തി പൂനെയിൽ നിറഞ്ഞാടി മലയാളി താരങ്ങൾ. രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മിന്നും പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജുവും ദേവദത്ത് പടിക്കലും കാഴ്ചവെച്ചത്. ഏറ്റവും കൂടുതൽ റൺസുമായി സഞ്ജു തന്നെയാണ് മുന്നിൽ.

അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തിക്കൊണ്ട് പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജു തകർത്താടി. 27 ബോളിൽ 55 റൺസാണ് സഞ്ജു നേടിയത്. ബംഗളൂരിൽ നിന്ന് രാജസ്ഥാനിലേക്ക് എത്തിയ ദേവദത്ത് പടിക്കൽ 29 ബോളിൽ രണ്ട് സിക്‌സറും നാല് ബൗണ്ടറിയുമുൾപ്പെടെ 41 റൺസ് എടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more