1 GBP = 103.95

ഐപിഎൽ 2021; കൊൽക്കത്തയെ വിറപ്പിച്ച് ഡൽഹി കീഴടങ്ങി; കൊൽക്കത്ത- ചെന്നൈ ഫൈനൽ വെള്ളിയാഴ്ച്ച

ഐപിഎൽ 2021; കൊൽക്കത്തയെ വിറപ്പിച്ച് ഡൽഹി കീഴടങ്ങി; കൊൽക്കത്ത- ചെന്നൈ ഫൈനൽ വെള്ളിയാഴ്ച്ച

ബാംഗ്ലൂരിന്​ പിന്നാലെ ഡൽഹിയെയും തോൽപിച്ച്‌​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ഫൈനലിൽ. ആവേശകരമായ രണ്ടാം ക്വാളിഫയറിൽ, ചെന്നൈ സൂപ്പർ കിങ്​സിനോട്​ തോറ്റ്​ വീണ്ടും ഭാഗ്യ പരീക്ഷണത്തിന്​ ഇറങ്ങിയ ​ഡൽഹിയെ മൂന്ന് വിക്കറ്റിന്​ തോൽപിച്ചാണ്​ ഫൈനലിൽ എത്തിയത്.

ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്​സിനെ നേരിടും. സ്​കോർ: ഡൽഹി ക്യാപിറ്റൽസ്​ 135/5, കൊൽക്കത്ത ഓപണർമാരായ ശുഭ്​മാൻ ഗില്ലും(46) വെങ്കിടേഷ്​ അയ്യരും (55)മാണ്​ കൊൽക്കത്തയെ അനായാസ ജയത്തിലേക്ക്​ നയിച്ചത്​.

ഇരുവരും ആദ്യ വിക്കറ്റിൽ തന്നെ 96 റൺസ്​ അടിച്ചെടുത്ത്​ വിജയതീരത്ത്​ എത്തിച്ചിരുന്നു. പിന്നീട്​ കളി അവസാനത്തിൽ ജയപരാജയ സാധ്യത ​​മാറിമറിഞ്ഞു. അവിശ്വസിനീയമായ ഡൽഹി മത്സരത്തിലേക്ക്​ തിരിച്ചുവന്നതു. കൊൽക്കത്തൻ താരങ്ങൾ ഒന്നിനു പിറകെ ഒന്നായ കൂടാരം കയറി. ഒടുവിൽ കളി ഡൽഹി ജയിക്കുമെന്നായപ്പോൾ അവസാന ഓവറിലെ അഞ്ചാം പന്തിൽ രാഹുൽ തൃപതി അശ്വിനെ സിക്​സർ ​പറത്തി കളി ജയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more