1 GBP = 103.75

ഐപിഎൽ; കൊൽക്കത്തയെ വീഴ്ത്തി ചെന്നൈ: കരുത്ത് കാട്ടി വീണ്ടും തലപ്പത്ത്

ഐപിഎൽ; കൊൽക്കത്തയെ വീഴ്ത്തി ചെന്നൈ: കരുത്ത് കാട്ടി വീണ്ടും തലപ്പത്ത്

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിസിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. തുടര്‍ച്ചയായ മൂന്നാം ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജഡേജയുടെ തകർപ്പൻ ബാറ്റിങ് മികവിൽ അവസാന പന്തില്‍ ചെന്നൈയെ ജയത്തിലെത്തുകയായിരുന്നു..

ആരംഭത്തിൽ ഫാഫ് ഡുപ്ലസിസും റുതുരാജ് ഗെയ്‌ക്‌വാദും ചെന്നൈക്ക് മികച്ച തുടക്കം നല്‍കി. റിതുരാജ് ഗെയ്ക്വാദ് (40), ഫാഫ് ഡുപ്ലെസി (43), മോയിൻ അലി (32) എന്നിവർ ചെന്നൈ നിരയിൽ തിളങ്ങി. 8 പന്തിൽ നിന്ന് 22 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഒടുവിൽ ടീമിൻെറ വിജയം ഉറപ്പാക്കിയത്. സുനിൽ നരെയ്ൻ കൊൽക്കത്തക്കായി 3 വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത മികച്ച സ്കോർ തന്നെയാണ് 20 ഓവറിൽ നേടിയെടുത്തത്. 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് കെകെആർ നേടി. 33 പന്തിൽ നിന്ന് 45 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് ടോപ് സ്കോറർ. 27 പന്തിൽ നിന്ന് 37 റൺസെടുത്ത് നിധീഷ് റാണ പുറത്താവാതെ നിന്നു. 15 പന്തിൽ നിന്ന് 20 റൺസ് നേടിയ ആന്ദ്രേ റസ്സലും 11 പന്തിൽ നിന്ന് 26 റൺസെടുത്ത ദിനേശ് കാർത്തിക്കും ബാറ്റിങ് നിരയിൽ തിളങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more