1 GBP = 103.12

എന്റെ പേരും അടുത്ത വര്‍ഷത്തെ ഐപിഎല്‍ താരലേലത്തിലുണ്ടാകും: ആത്മവിശ്വാസം പങ്കുവെച്ച് ശ്രീശാന്ത്

എന്റെ പേരും അടുത്ത വര്‍ഷത്തെ ഐപിഎല്‍ താരലേലത്തിലുണ്ടാകും: ആത്മവിശ്വാസം പങ്കുവെച്ച് ശ്രീശാന്ത്

ന്യൂഡൽഹി: തിരിച്ചുവരവില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനായാല്‍ അടുത്ത വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ തന്റെ പേരുമുണ്ടാകുമെന്ന് എസ് ശ്രീശാന്ത്. അതിന് കഴിയുമെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. എന്നെ ടീമിലെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ തീര്‍ച്ചയായും ഉണ്ടാകും. ഐപിഎല്ലില്‍ നിന്നാണ് വലിച്ചെറിയപ്പെട്ടത്. അതുകൊണ്ട് അതേ വേദിയിലേക്ക് വീണ്ടും ഞാനെത്തും. മത്സരങ്ങള്‍ ജയിക്കും. ഞാന്‍ വീണ്ടും ഐപിഎല്ലില്‍ കളിക്കുമെന്ന് ആദ്യം മുതലേ എന്നോടുതന്നെ പറയുന്നതാണെന്നും താരം വ്യക്തമാക്കി.

എല്ലാ ഭയത്തെയും ആശങ്കകളെയും നേരിടാന്‍ തന്നെയാണ് എന്റെ തീരുമാനം. അങ്ങനെ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകൂ. വീണ്ടും കളത്തിലിറങ്ങുമ്പോള്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എന്റെ പ്രധാന ഭയം. ഞാന്‍ കടന്നുപോയ കടുത്ത പ്രതിസന്ധികളും അതിനു പിന്നില്‍ ആരായിരുന്നുവെന്നും എല്ലാവര്‍ക്കും ഒരിക്കല്‍ തീര്‍ച്ചയായും മനസ്സിലാകും. എപ്പോഴും ഇതൊന്നും മൂടിവെക്കാനാകില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more