1 GBP =
breaking news

റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവ്

റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവ്

മുംബൈ: തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവ്. അര്‍ധ സെഞ്ചുറി നേടിയ എവിന്‍ ലൂയിസാണ് മുംബൈയുടെ നട്ടെല്ലായത്. ഒപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ചേര്‍ന്നു.

തുടക്കത്തില്‍ ഒരു റണ്‍ഔട്ടില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ലൂയിസ് മുംബൈ ആരാധകരെ ആവേശത്തിലാഴ്ത്തുകയായിരുന്നു. 42 പന്തില്‍ ആറു ഫോറും അഞ്ചു സിക്‌സുമടക്കം 65 റണ്‍സാണ് ലൂയിസ് അടിച്ചെടുത്തത്. 24 പന്തില്‍ 32 റണ്‍സുമായി രോഹിത് ശര്‍മ്മ ക്രീസിലുണ്ട്.

നേരത്തെ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തില്‍ തന്നെ മുംബൈക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഉമേഷ് യാദവിനാണ് രണ്ട് വിക്കറ്റും. ആദ്യം ഓപ്പണറായ സൂര്യകുമാര്‍ യാദവ് ക്ലീന്‍ ബൗള്‍ഡായി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇഷാന്‍ കിഷനും അക്കൗണ്ട് തുറക്കും മുമ്പ് ഗ്രൗണ്ട് വിട്ടു.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്നു മാറ്റങ്ങളുമായാണ് മുംബൈ കളിക്കുന്നത്. അതേസമയം ബെംഗളൂരു ടീമില്‍ ഒരൊറ്റ മാറ്റമാണുള്ളത്. നേഗിയും മക്കല്ലവും ഖെജ്റോലിയയും ബെംഗളൂരു ടീമില്‍ നിന്ന് പുറത്തായി. പകരം സര്‍ഫറാസും ആന്‍ഡേഴ്സണും സിറാജുമാണ് കളിക്കുന്നത്. മുംബൈയില്‍ ധനഞ്ജയന് പകരം മക്ലീഗനും ഇടം നേടി.

ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ ആദ്യ വിജയം തേടിയാണ് മുംബൈ കളിക്കുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ബെംഗളൂരു തോറ്റിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more