1 GBP = 103.89

ഐപിഎല്ലില്‍ ആധിപത്യം ഉറപ്പിക്കാന്‍ ചെന്നൈ; അശ്വിനെ എന്ത് വിലകൊടുത്തും നേടുമെന്ന് ധോണി

ഐപിഎല്ലില്‍ ആധിപത്യം ഉറപ്പിക്കാന്‍ ചെന്നൈ; അശ്വിനെ എന്ത് വിലകൊടുത്തും നേടുമെന്ന് ധോണി

മുംബൈ: ഐപിഎല്ലില്‍ മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ത്യന്‍ നിരയിലെ മികച്ച താരങ്ങളെ ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്. സൂപ്പര്‍താരങ്ങളായ മഹേന്ദ്രസിങ് ധോണിയെയും, സുരേഷ് റെയ്‌നയെയും, രവീന്ദ്ര ജഡേജയെയും ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ഉയര്‍ന്ന് വന്ന പേരാണ് രവിചന്ദ്ര അശ്വിന്റേത്.

ഇപ്പോള്‍ ക്യാപ്റ്റന്‍ ധോണി ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്ത് വിലകൊടുത്തും അശ്വിനെ ടീമിലെത്തിക്കണമെന്നാണ്. മൂന്ന് ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയതിനാല്‍ അശ്വിനെ ടീമിലെത്തിക്കാന്‍ ചെന്നൈയ്ക്ക് റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. അത് കൊണ്ട് താരത്തെ സ്വന്തമാക്കാന്‍ ലേലം തന്നെ വേണ്ടി വരും.

അശ്വിനെ ടീമിലെത്തിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് ധോണി വ്യക്തമാക്കി. തീര്‍ച്ചയായും അശ്വിനെ ടീമിലെത്തിക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിക്കുമെന്നും, അദ്ദേഹം ഈ നാട്ടുകാരന്‍ കൂടിയാണ്. കൂടുതല്‍ താരങ്ങളെ ഇവിടെ നിന്ന് ടീമിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ടീമിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ സംസാരിക്കവേ ധോണി പറഞ്ഞു.

ബ്രണ്ടന്‍ മെക്കല്ലം, ഫാഫ് ഡു പ്ലെസിസ്, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയ വിദേശതാരങ്ങളുണ്ടെന്നും, അവരില്‍ രണ്ടു പേരെ റൈറ്റ് ടു മാച്ച് കാര്‍ഡ് വെച്ച് സ്വന്തമാക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

കോഴ വിവാദത്തില്‍പ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ ടീം മികച്ച താരങ്ങളെ സ്വന്തമാക്കി ഐപിഎല്ലില്‍ ആധിപത്യം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more