1 GBP = 104.05

IPC യുടെ പ്രവര്‍ത്തനം ലീഡ്സിലും …. ഉത്ഘാടനം ഈ വരുന്ന 23, ശനിയാഴ്ച

IPC യുടെ പ്രവര്‍ത്തനം ലീഡ്സിലും …. ഉത്ഘാടനം ഈ വരുന്ന 23, ശനിയാഴ്ച

ജോണ്‍ മാത്യു

ലീഡ്‌സ്: ഇന്ത്യ പെന്തകോസ്റ്റല്‍ ചര്‍ച്ചിന്റെ പ്രവര്‍ത്തനം ലീഡ്സില്‍ ഈ വരുന്ന 23ന് ശനിയാഴ്ച രാവിലെ 10 മണിക്ക് Trinity United Church, Banstead Terrace West, Leeds, LS85PL ല്‍ IPC UK & Ireland Region ന്റെ സംയുക്ത ആരാധനയില്‍ പാസ്റ്റര്‍ പി.സി സേവ്യര്‍ നേതൃത്വം കൊടുക്കുന്ന Ebenezer Church IPC യുടെ ഒരു പ്രാദേശിക സഭയായി റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് പ്രാര്‍ത്ഥിച്ചു ഉത്ഘാടനം നിര്‍വഹിക്കുന്നു. തദവസരത്തില്‍ റീജിയന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ, സെക്രട്ടറി പാസ്റ്റര്‍. സി.റ്റി. എബ്രഹാം എന്നിവര്‍ നേതൃത്വം വഹിക്കുന്നു. സംഗീത ആരാധനയ്ക്ക് റീജിയന്‍ ക്വയര്‍ നേതൃത്വം കൊടുക്കുന്നു. ഈ ആത്മീയ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പാസ്റ്റര്‍ പി.സി സേവ്യര്‍: 07951963062

ബ്രദര്‍. വെസ്ലി ചെറിയാന്‍: 07861698747

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more