1 GBP = 104.21
breaking news

ടൂറിസ്റ്റ് വിസയില്‍ ഈജിപ്തിലെത്തിച്ച് അവയവവ്യാപാരം; ഇടനിലക്കാരന്‍ പിടിയില്‍

ടൂറിസ്റ്റ് വിസയില്‍ ഈജിപ്തിലെത്തിച്ച് അവയവവ്യാപാരം; ഇടനിലക്കാരന്‍ പിടിയില്‍

മുംബൈ:  മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഈജിപ്തിലെത്തിച്ച് അവയവ വ്യാപാരം,ഇടനിലക്കാരന്‍ മുംബൈയില്‍ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്. വൃക്കവ്യാപാരത്തിന് ഈജിപ്തിലെ കെയ്റോയില്‍ ഇടത്താവളമൊരുക്കുന്ന ഇന്ത്യയിലെ ഇടനിലക്കാരന്‍ സുരേഷ് പ്രജാപതി എന്നയാളാണ് കഴിഞ്ഞദിവസം മുംബൈയില്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം നിസാമുദീന്‍ എന്നയാളും പിടിയിലായിട്ടുണ്ട്.

വൃക്ക വില്‍പനയ്ക്കാണ് കൂടുതല്‍ പേരെയും കൊണ്ടുപോകുന്നതെന്ന് ഇവര്‍ പൊലീസിന് മൊഴിനല്‍കി. കേരളത്തിനു പുറമെ ഡല്‍ഹി, കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഈജിപ്തിലേക്ക് വൃക്കവ്യാപാരത്തിന് എത്തിക്കുന്നുണ്ടെന്നും സുരേഷ് വെളിപ്പെടുത്തി. ടൂറിസ്റ്റ് വീസയിലാണ് ഇവരെ ഈജിപ്തിലേക്കു കൊണ്ടുപോകുന്നത്.

ആവശ്യക്കാരില്‍ നിന്ന് ഈ ഏജന്റുമാര്‍ ലക്ഷങ്ങള്‍ വാങ്ങിയശേഷം ചെറിയൊരു വിഹിതമായിരിക്കും ദാതാക്കള്‍ക്ക് നല്‍കുകയെന്നും പൊലീസ് പറയുന്നു. ഇന്ത്യയില്‍ അവയദാനനിയമങ്ങള്‍ കര്‍ശനമായതിനാലും വിദേശത്ത് സൗകര്യം ലളിതമാകുന്നതുമാണ് വൃക്കവ്യാപാരം തഴയ്ക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഇക്കഴിഞ്ഞ മേയ് ജൂണ്‍ മാസങ്ങളില്‍ ആറോളം പേരെയാണ് ഇവര്‍ ഈജിപ്തിലെത്തിച്ചത്. ഇതില്‍ നാല് പേരുടെ ശസ്ത്രക്രിയ കഴിഞ്ഞതായും ഇവര്‍ പോലീസിനോട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more