1 GBP = 103.70
breaking news

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല’; പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല’; പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ ഐഎന്‍ടിയുസി പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പരാമര്‍ശത്തിനെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്.

‘തെരഞ്ഞെടുപ്പ് വന്നാല്‍ പോസ്റ്റര്‍ ഒട്ടിക്കാനും കൊടി പിടിക്കാനും ഐഎന്‍ടിയുസിക്കാരേ ഉള്ളൂ, ഒറ്റ നേതാക്കന്മാരെ കാണില്ല, വി ഡി സതീശന്‍ പ്രസ്താന പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരും. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന തൊഴിലാളി സംഘടനയാണ് ഐഎന്‍ടിയുസി. 18 ലക്ഷം തൊഴിലാളികള്‍ കേരളത്തില്‍ ആ സംഘടനയ്ക്കുണ്ട്. ആ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞാല്‍ സഹിക്കാനാകുന്നതല്ല’. ഐഎന്‍ടിയുസി പ്രതിനിധികള്‍ പറഞ്ഞു.

‘പ്രതിഷേധിക്കുന്നു എന്നുകരുതി ഞങ്ങളാരും കോണ്‍ഗ്രസ് വിട്ടുപോകില്ല. ഞങ്ങളില്‍ ഓടുന്നതും കോണ്‍ഗ്രസ് രക്തമാണ്. അല്ലെങ്കില്‍ ഞങ്ങളുടെയും കുടുംബത്തിന്റെയും വോട്ട് വേണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയട്ടെ’. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധത്തിന്റെ രൂപം മാറുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.

ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷക സംഘടനയല്ലെന്നായിരുന്നു ദേശീയ തൊഴിലാളി പണിമുടക്കിലെ പ്രതികരണമായി പ്രതിപക്ഷ നേതാവ് പറഞ്ഞത്. കോണ്‍ഗ്രസ് പറയുന്നത് സംഘടന കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎന്‍ടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ഐഎന്‍ടിയുസിയില്‍ കോണ്‍ഗ്രസ് അനുഭാവികള്‍ കൂടുതല്‍ ഉണ്ടെന്നത് വസ്തുതയാണ്. പക്ഷേ അവര്‍ കൂടി പങ്കാളികളായ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി. കോണ്‍ഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണെന്നും ഏത് ട്രേഡ് യൂണിയന്‍ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more