1 GBP = 103.92

ഇന്ററസ്റ്റ് ഒൺലി മോർട്ടഗേജുകളെടുത്തവർക്ക് ഊരാക്കുടുക്ക്; 11000 ക്യടുംബങ്ങൾക്ക് വീടുകൾ നഷ്ടമാകും

ഇന്ററസ്റ്റ് ഒൺലി മോർട്ടഗേജുകളെടുത്തവർക്ക് ഊരാക്കുടുക്ക്; 11000 ക്യടുംബങ്ങൾക്ക് വീടുകൾ നഷ്ടമാകും

11000 കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്. തിരിച്ചടയ്ക്കാന്‍ കഴിയാത്ത ഇന്ററസ്റ്റ് ഒണ്‍ലി മോട്ടര്‍ട്ട്‌ഗേജുകളാണ് കുടുംബങ്ങളെ ഊരാക്കുടുക്കില്‍ പെടുത്തിയത്. അടുത്ത 12 മാസക്കാലം കൊണ്ട് 80,000 ഇന്ററസ്റ്റ് ഒണ്‍ലി മോര്‍ട്ട്‌ഗേജുകളുടെ കാലാവധി പൂര്‍ത്തിയാകുമെന്നാണ് കണക്ക്.

എന്നാല്‍ എട്ടില്‍ ഒരാള്‍ക്ക് വീതം ബാങ്കിനുള്ള തിരിച്ചടവ് നടത്താന്‍ കഴിവില്ലാത്ത അവസ്ഥയിലാണ്. ഏകദേശം 11,200 വ്യക്തികള്‍ ഇപ്പോള്‍ ബാങ്കിന്റെ ദയയ്ക്കായി കേഴേണ്ട അവസ്ഥയും സംജാതമാകും. ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതികള്‍ പരാജയപ്പെടുകയോ, തിരിച്ചടവിന് ആവശ്യമായ പണം സ്വരൂപിക്കാതെ ഇരിക്കുകയോ ചെയ്തത് മൂലമാകാം തിരിച്ചടവില്‍ വീഴ്ച വരുത്തിയത്.

പരമ്പരാഗതമായ ക്യാപിറ്റല്‍, റീപെയ്‌മെന്റ് മോര്‍ട്ട്‌ഗേജ് രീതിയില്‍ വീട്ടുടമ മാസത്തില്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടക്കും. സാധാരണയായി 25 വര്‍ഷക്കാലത്തെ തിരിച്ചടവ് പൂര്‍ത്തിയായാല്‍ വീട് സ്വന്തമാകും. ഇന്ററസ്റ്റ് ഒണ്‍ലി ലോണുകളില്‍ പലിശ മാത്രം അടച്ച് ക്യാപിറ്റല്‍ പിന്നീട് അടയ്ക്കുന്നതാണ് രീതി. ഡീല്‍ അവസാനിക്കുമ്പോള്‍ ഇതിനുള്ള തുക കണ്ടെത്തണം. ഇതില്‍ വീഴ്ച വരുത്തുന്നതാണ് പ്രശ്‌നമാകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more