ഐസക് കുരുവിള, നാഷണൽ ജനറൽ സെക്രട്ടറി, UUKMA Nurses Forum (UNF)
ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 എല്ലാ വർഷവും ലോകമെമ്പാടും ഇന്റർനാഷണൽ നഴ്സസ് ഡേ ആയി ആഘോഷിക്കപ്പെടുന്നു. ഈ അവസരത്തിൽ ലോകമെമ്പാടുമുള്ള എല്ലാ നഴ്‌സുമാർക്കും അവരുടെ ത്യാഗോജ്വലമായ, സ്തുത്യർഹമായ സേവനത്തിനു UNF നന്ദി രേഖപെടുത്തുന്നതിനോടൊപ്പം അന്താരാഷ്ട്ര നഴ്സസ് ദിന ആശംസകളും അർപ്പിക്കുന്നു.
ICN (International Council of Nurses) ഓരോ വർഷവും ഈ സുപ്രധാന ദിനത്തിൽ ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സ്തുത്യർഹമായ സേവനത്തെ ആദരിക്കുന്നു. ICN പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷത്തെ നഴ്സസ് ഡേ തീം ‘OUR NURSES, OUR FUTURE’ എന്നുള്ളതാണ്.
ആഗോള തലത്തിൽ ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും എല്ലാവരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ഭാവിയിൽ നഴ്‌സിംഗിന് എന്താണ് വേണ്ടതെന്ന് വ്യക്തമാക്കുന്ന ഒരു ആഗോള കാമ്പെയ്‌നായിട്ടാണ് ICN ഇതിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിയിൽ നിന്നുള്ള പാഠങ്ങളിൽ നിന്ന് ഭാവിയിലെ പ്രവർത്തനങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം, അതിലേക്കു നഴ്സുമാർക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നുള്ളത് ആഗോളതലത്തിൽ നഴ്സിംഗ് മേഖല നേരിടുന്ന ഒരു ചോദ്യമാണ്.
ഈ വർഷത്തെ നഴ്സസ് ഡേ തീം പ്രഖ്യാപിച്ച അവസരത്തിൽ ICN President Dr. Pamela Cipriano പറഞ്ഞത് “നഴ്‌സിംഗ് പ്രൊഫഷണലുകളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള ഭാവി പ്രവർത്തനങ്ങൾ ആയിരിക്കണം, കോവിഡ് മഹാമാരിയിൽ നിന്നുള്ള പാഠങ്ങളിൽ നിന്ന് നാം ഉൾക്കൊള്ളേണ്ടത് ” എന്നാണു. ഭാവിപരിപാടികളിൽ ഇത് പരിഗണിക്കുകയും പ്രവർത്തനങ്ങളിൽ ഇത് പ്രതിഫലിക്കുകയും ചെയ്യണം എന്ന് അവർ കൂട്ടി ചേർത്തു.
രാഷ്ട്രീയ-ജാതി-മതഭേതമന്യേ, പ്രവാസികളായി, UKയിൽ നഴ്സുമാരായി ജോലി ചെയ്യുന്ന അനേകം വരുന്ന മലയാളികളുടെ ഉന്നമനം ലക്‌ഷ്യം വച്ച് ആണ് UKയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ UUKMA, UNF എന്ന പോഷക സംഘടനക്ക് രൂപം കൊടുത്തത്.
മലയാളി നഴ്സുമാർക്ക് അവരുടെ ജോലിപരമായ പുരോഗതി, ഉദ്യോഗക്കയറ്റം മുതലായ കാര്യങ്ങളിൽ കഴിയുന്ന രീതിയിൽ ഉള്ള സഹായങ്ങളും ഉപദേശങ്ങളും കൊടുക്കാൻ UNF പ്രതിജ്ഞാബദ്ധം ആണ്. നഴ്സുമാരുടെ ആശങ്കകൾ ഉന്നയിക്കാനും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ശക്തമായ വേദിയൊരുക്കുക, പരിശീലനം, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ തുടങ്ങിയവയിലൂടെ അവർക്ക് അറിവും വൈദഗ്ധ്യവും നൽകി അവരെ ശാക്തീകരിക്കുക മുതലായവ UNFന്റെ സ്ഥാപന ഉദ്ദേശങ്ങൾ ആണ്.
ജോലിസ്ഥലത്തെ പീഡനങ്ങൾ, ഇരകളാക്കൽ, നിറത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം, അവഗണന, ഭീഷണിപ്പെടുത്തൽ എന്നിവയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുക ഇരകൾക്ക് പിന്തുണ നൽകുക മുതലായവയും UNFന്റെ ലക്ഷ്യപദ്ധതികളിൽ ഉൾപ്പെട്ടിരിക്കുന്നു.
UKയിൽ നഴ്സിംഗ് മേഖലയിൽ പല തലങ്ങളിൽ ആയി ജോലി ചെയ്യുന്ന, ഇതുവരെ UNFൽ അംഗങ്ങൾ അല്ലാത്ത എല്ലാ മലയാളി നഴ്സുമാരെയും അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ UNF ലേക്ക് സ്വാഗതം ചെയ്യുന്നു.
UNF ൽ അംഗങ്ങളാകാൻ താല്പര്യമുള്ളവർ, ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗൂഗിൾ ഫോം പൂരിപ്പിക്കുക.
ഒത്തൊരുമിച്ചു, ശക്തിയോടെ നമ്മുടെ ലക്ഷ്യങ്ങളിലേക്കു നമുക്ക് മുന്നേറാം. അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തിൽ എല്ലാ നേഴ്സുമാർക്കും യുഎൻഎഫ് നാഷണൽ കോർഡിനേറ്റർ എബ്രഹാം പൊന്നുംപുരയിടം, യുഎൻഎഫ് നാഷണൽ പ്രസിഡന്റ് സോണി കുര്യൻ, യുഎൻഎഫ് നാഷണൽ ജനറൽ സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറർ ഷൈനി ബിജോയ് തുടങ്ങിയവർ ആശംസകൾ നേർന്നു.
യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുടെ നാലാം ഭാഗം ഇന്ന്…… ഇന്നത്തെ പരിശീലനക്കളരി എഞ്ചിനീറിംഗ്, ഐ ടി മേഖലകളുമായി ബന്ധപ്പെട്ട് /
കവൻട്രിയിലെ അരുൺ മുരളീധരൻ നായരുടെ കുടുംബത്തെ സഹായിക്കുവാൻ യുക്മ ചാരിറ്റിയു ഫൗണ്ടേഷനും (UCF) സി കെസി കവൻട്രിയും ചേർന്ന് സമാഹരിച്ച തുക ഗോപിനാഥ് മുതുകാട് കൈമാറി…../
click on malayalam character to switch languages