1 GBP = 103.12

പലിശനിരക്കുകൾ വർദ്ധിപ്പിച്ചെങ്കിലും ലാഭം കൊയ്യുന്നത് ബാങ്കുകൾ മാത്രം. നിക്ഷേപകരെ വഞ്ചിച്ച് പ്രമുഖ ഹൈസ്ട്രീറ്റ്‌ ബാങ്കുകൾ

പലിശനിരക്കുകൾ വർദ്ധിപ്പിച്ചെങ്കിലും ലാഭം കൊയ്യുന്നത് ബാങ്കുകൾ മാത്രം. നിക്ഷേപകരെ വഞ്ചിച്ച് പ്രമുഖ ഹൈസ്ട്രീറ്റ്‌ ബാങ്കുകൾ

ലണ്ടൻ: പലിശ നിരക്ക് വർധിപ്പിച്ച് ബാങ്കുകൾ ലാഭം കൊയ്യുമ്പോൾ ഉപഭോക്താക്കളും വഞ്ചിതരാകുന്നു. സേവിങ്സ് അക്കൗണ്ട് ഉള്ളവർക്കാണ് ബാങ്കുകളുടെ തിരിച്ചടി നേരിടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ലാഭം പോക്കറ്റിലാക്കുകയാണ് പല ബാങ്കുകളും. കഴിഞ്ഞ മാസമാണ് അടിസ്ഥാന നിരക്ക് 0.25 ശതമാനം ഉയര്‍ത്തിയത്. എന്നിട്ടും ശരാശരി അക്കൗണ്ടില്‍ 0.06 പോയിന്റ് മാത്രമാണ് മിക്ക ബാങ്കുകളും ലഭ്യമാക്കിയത്. ഇതില്‍ നിന്നുമുള്ള വ്യത്യാസം സ്വന്തം ലാഭമാക്കി മാറ്റുകയാണ് വമ്പന്‍ ബാങ്കുകളെന്നാണ് ആരോപണം.

പലിശ നിരക്ക് കൈമാറുന്ന കാര്യത്തില്‍ ഹൈസ്ട്രീറ്റ് ബാങ്കുകളാണ് ഞെട്ടിക്കുന്ന നിലപാട് സ്വീകരിച്ചതെന്ന് സേവിംഗ് ചാമ്പ്യനിലെ അന്നാ ബൗസ് വ്യക്തമാക്കി. ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ പണം സൂക്ഷിക്കുന്നത് ഇവരിലൂടെയാണ്. സേവേഴ്‌സിനെ തിരിഞ്ഞ് നോക്കാത്ത നിലപാട് സ്വീകരിക്കുന്ന ഇത്തരം ബാങ്കുകളില്‍ നിന്നും രക്ഷപ്പെടുന്നതാണ് ആളുകള്‍ക്ക് നല്ലത്. വിശ്വസ്തത പുലര്‍ത്തുന്നതിന് യാതൊരു ലാഭവും തിരികെ നല്‍കുന്നില്ല. മറ്റ് ബാങ്കുകളിലേക്ക് മാറി സ്വന്തം പണത്തിന് മാന്യമായ വരുമാനം നേടുന്നതാണ് ബുദ്ധി, അന്നാ വിശദീകരിച്ചു.

പലിശ നിരക്ക് ഉയര്‍ത്തിയതോടെ ലോണ്‍ നിരക്ക് വര്‍ദ്ധിച്ചിരുന്നു. ഇതും ബാങ്കുകള്‍ക്ക് ഗുണമായി. എന്നാല്‍ തിരികെ സേവിംഗുകള്‍ക്ക് ഈ നിരക്ക് വര്‍ദ്ധനവ് നല്‍കി ഉപഭോക്താക്കള്‍ക്ക് നേട്ടം നല്‍കാന്‍ ബാങ്കുകള്‍ മടിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ലഭിക്കാതെ പോകുന്ന പണം ബാങ്ക് ലാഭമാക്കി മാറ്റുകയും ഇത് ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ലാഭവിഹിതമായി നല്‍കുകയോ, ബാങ്ക് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ബോണസ് നല്‍കാനായി വിനിയോഗിക്കുകയോ ആണ് ചെയ്യുക. ലോയ്ഡ്‌സാണ് ഏറ്റവും വലിയ പാതകം നടത്തുന്നതെന്നാണ് കണ്ടെത്തല്‍. ഈസി സേവര്‍ അക്കൗണ്ട് പലിശ നിരക്ക് ഉയര്‍ത്താന്‍ പോലും ഇവര്‍ തയ്യാറായിട്ടില്ല.

ബാര്‍ക്ലെയിസാണ് ഈ കുപ്രശസ്തിയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ബാങ്കുകളുടെ ഇത്തരം ചതികൾ മനസ്സിലാക്കി കൂടുതൽ വരുമാനം ലഭിക്കുന്ന മറ്റിടങ്ങളിലേക്ക് അക്കൗണ്ടുകൾ മാറ്റുന്നതാണ് ഉപഭോക്താക്കൾക്കും ഗുണകരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more