1 GBP =
breaking news

നായകൻ സുനിൽ ഛേത്രിയുടെ മികവിൽ ഇന്റർകോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ട് ഇന്ത്യ

നായകൻ സുനിൽ ഛേത്രിയുടെ മികവിൽ ഇന്റർകോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ട് ഇന്ത്യ

മും​ബ​യ് : ലോ​കം ലോ​ക​ക​പ്പി​ന്റെ ല​ഹ​രി​യി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​മ്പോൾ ഇ​ന്ത്യ​യ്‌ക്ക് ആ​ഹ്ളാ​ദി​ക്കാൻ ഇ​ന്റർ കോ​ണ്ടി​നെ​ന്റൽ ക​പ്പ് ഫു​ട്ബാൾ കി​രീ​ടം. ഇ​ന്ന​ലെ ന​ട​ന്ന ഫൈ​ന​ലിൽ കെ​നി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​കൾ​ക്ക് തോൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ടൂർ​ണ​മെ​ന്റിൽ ജേ​താ​ക്ക​ളാ​യ​ത്. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത് നാ​യ​കൻ സു​നിൽ ഛെ​ത്രി​യാ​ണ്. എ​ട്ടാം മി​നി​ട്ടി​ലും 29​-ാം മി​നി​ട്ടി​ലു​മാ​യി​രു​ന്നു ഛെ​ത്രി​യു​ടെ ഗോ​ളു​കൾ. എട്ട് ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്‌കോറർ പദവിയും ഛേത്രി സ്വന്തമാക്കി. ദേശീയ ടീമിനു വേണ്ടി വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, നിലവിൽ കളിക്കുന്ന, താരങ്ങളുടെ പട്ടികയിൽ ലയണൽ മെസിക്കൊപ്പം ഛേത്രിയും ഇടംപിടിച്ചു. 61 ഗോളുകളാണ് ഛേത്രിയുടെ അക്കൗണ്ടിനുള്ളത്.
ക​ഴി​ഞ്ഞ മ​ത്സ​ര​ത്തിൽ ന്യൂ​സി​ലൻ​ഡി​നോ​ട് തോ​റ്റി​രു​ന്ന ഇ​ന്ത്യ ക​ലാ​ശ​ക്ക​ളി​ക്ക് മുൻ​നിര താ​ര​ങ്ങ​ളെ​ത്ത​ന്നെ ഫ​സ്റ്റ് ഇ​ല​വ​നി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നു. സു​നിൽ ഛെ​ത്രി​ക്കൊ​പ്പം മുൻ​നി​ര​യിൽ ഹാ​ളി ച​രൺ നർ​സ​റി​യും ജെ​ജെ​ലാൽ പെ​ഖു​ല​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ല​യാ​ളി താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​യും സ​ന്ദേ​ശ് ജിം​ഗാ​നും പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

Mumbai: India player Sunil Chhetri (Blue jersey no. 11) celebrates after striking a goal against Kenya during the Hero Intercontinental football Cup, in Mumbai on Monday, June 4, 2018. (PTI Photo/Mitesh Bhuvad)(PTI6_4_2018_000219B)

മ​ത്സ​ര​ത്തി​ന്റെ എ​ട്ടാം മി​നി​ട്ടിൽ​ത്ത​ന്നെ കെ​നി​യൻ ഗോൾ വ​ല​കു​ലു​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്താൻ ഇ​ന്ത്യ​യ്ക്ക് ക​ഴി​ഞ്ഞു. പ​തി​വു​പോ​ലെ ഛെ​ത്രി ത​ന്നെ​യാ​യി​രു​ന്നു സ്കോ​റർ. ഫ്രീ​കി​ക്കിൽ നി​ന്ന് അ​നി​രു​ദ്ധ് താ​പ്പ നൽ​കിയ താ​ഴ്ന്ന ഹൊ​റി സോ​ണ്ടൽ ക്രോ​സ് സു​നിൽ ഛെ​ത്രി ഒാ​ടി​യെ​ത്തി വ​ല​യി​ലേ​ക്ക​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു​മി​നി​ട്ടി​ന​കം ഛെ​ത്രി​യി​ലു​ടെ മ​റ്റൊ​രു ആ​ക്ര​മ​ണം കൂ​ടി കെ​നി​യൻ ഗോൾ മു​ഖ​ത്തു​ണ്ടാ​യി. എ​ന്നാൽ ജെ​ജെ​യെ ക​ണ​ക്കാ​ക്കി നൽ​കിയ ക്രോ​സ് ക​ണ​ക്ട് ചെ​യ്യാൻ ആ​ളു​ണ്ടാ​യി​ല്ല.

ഇ​ന്ത്യ ആ​ദ്യ​ഗോൾ നേ​ടി​യ​തോ​ടെ കെ​നി​യ​ക്കാ​രും ഉ​ണർ​ന്നു​ക​ളി​ച്ചു. പ​ക്ഷേ ഇ​ന്ത്യൻ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്ന് അ​പ​ക​ടം സൃ​ഷ്ടി​ക്കാൻ അ​വർ​ക്ക് ക​ഴി​ഞ്ഞി​ല്ല. മു​താം​ബ, മു​ഗുന എ​ന്നി​വർ ചേർ​ന്നാ​ണ് കെ​നി​യൻ ആ​ക്ര​മ​ണ​ങ്ങൾ​ക്ക് ചു​ക്കാൻ പി​ടി​ച്ച​ത്. 29​-ാം മി​നി​ട്ടിൽ ഛെ​ത്രി​യു​ടെ ര​ണ്ടാം ഗോ​ളി​ന് വ​ഴി​മ​രു​ന്നി​ട്ട​ത് മ​ല​യാ​ളി​താ​രം അ​ന​സാ​ണ്. അ​ന​സ് നൽ​കിയ ലോം​ഗ്ബാ​ളു​മാ​യി കെ​നി​യൻ ഡി​ഫൻ​ഡർ​മാർ​ക്കി​ട​യി​ലൂ​ടെ ഒാ​ടി​ക്ക​യ​റിയ ഛെ​ത്രി ഇ​ടം​കാ​ലു​കൊ​ണ്ട് പ​ന്ത് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. സ്കോർ 2​-0. ഇൗ സ്കോ​റി​ന് ഇ​ന്ത്യ ആ​ദ്യ​പ​കു​തി​യിൽ ലീ​ഡ് ചെ​യ്തു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more