1 GBP = 103.69

ജീവനക്കാരിയുമായി അരുതാത്ത ബന്ധം, ഇന്റൽ മേധാവി പുറത്ത്

ജീവനക്കാരിയുമായി അരുതാത്ത  ബന്ധം, ഇന്റൽ മേധാവി പുറത്ത്

സ്ഥാപനത്തിലെ ജീവനക്കാരിയുമായി  അരുതാത്ത   ബന്ധം പുലര്‍ത്തിയെന്ന ആരോപണത്തില്‍   ഐടി ഭീമനാ‍യ    ഇന്റല്‍ കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രയന്‍ കാനിച്ച് രാജിവച്ചു. കമ്പനിപോളിസിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന  അന്വേഷണം നേരിടുന്നതിനിടെയാണ്  നടപടി.

ഇന്റല്‍ സിഇഒ ആയി ചുമതലയേല്‍ക്കുന്നതിന് വളരെ മുന്‍പ് ഉഭയ സമ്മത പ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും  സി ഇഒ  ആയി എത്തുന്നതിന്  മുമ്പ് തന്നെ ആ ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നുമാണ് ബ്രയനുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഈ അടുത്ത സമയത്ത് കമ്പനി അധികൃതര്‍  ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

സോഷ്യല്‍ മീഡിയാ ക്യാംപയിനായ മീ ടൂ  വിന്റെ പശ്ചാത്തലത്തില്‍  അനാവശ്യ ബന്ധങ്ങളുടെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുകയോ രാജി വയ്‌ക്കേണ്ടി വരികയോ ചെയ്ത ബിസിനസ്-രാഷ്ട്രീയ പ്രമുഖരുടെ പട്ടികയില്‍ അവസാനം ഇടം നേടിയ ആളായിരിക്കുകയാണ് ബ്രയന്‍.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റലിന്റെ തലപ്പത്തുള്ളയാളാണ് ബ്രയന്‍. ബിസിനസ് രംഗത്ത് കനത്ത മത്സരം നേരിടേണ്ടി വന്നിട്ടും കമ്പനിയിലെ പല ഉന്നത മേധാവികളും പടിയിറങ്ങിപ്പോയിട്ടും വെല്ലുവിളികള്‍ അതിജീവിച്ച് ഇന്റലിനെ നിയന്ത്രിച്ചതും ഇദ്ദേഹമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനി പെരുമാറ്റചട്ടം ലംഘിച്ചു എന്ന പേരിലാണ് അന്വേഷണം നേരിടുന്നത്. ഇന്റലിന്റെ ആഭ്യന്തര നിയമപ്രകാരം നേരിട്ടോ അല്ലാതെയോ തങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ജീവനക്കാരുമായി കമ്പനി മാനേജര്‍മാര്‍ യാതൊരു തരത്തിലുമുള്ള ബന്ധവും സ്ഥാപിക്കാന്‍ പാടില്ല. ഈ ചട്ടം ലംഘിച്ചു എന്നാരോപിച്ചാണ് ഇപ്പോള്‍ ബ്രയാനെതിരെ അന്വേഷണം പുരോഗമിക്കുന്നത്.

ബ്രയാന്റെ രാജി അധികൃതര്‍ സ്വീകരിച്ചതിനു പിന്നാലെ ഇന്റലിന്റെ ഓഹരി മൂല്യം ഇടിഞ്ഞു.

ഇന്റല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റോബര്‍ട്ട് സ്വാനാണ് സിഇഒയുടെ താത്ക്കാലിക ചുമതല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more