1 GBP = 103.79
breaking news

വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി മെന്റലിസ്റ് ആദിയുടെയുടെ സ്റ്റേജ് ഷോ INSOMNIA ക്ക്‌ മെയ് 13 ന് മാഞ്ചസ്റ്ററിൽ തുടക്കം

<strong>വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി മെന്റലിസ്റ് ആദിയുടെയുടെ സ്റ്റേജ് ഷോ INSOMNIA ക്ക്‌ മെയ് 13 ന് മാഞ്ചസ്റ്ററിൽ തുടക്കം</strong>

രണ്ടര മണിക്കൂറിൽ നടക്കുന്ന അത്ഭുതമെന്നാണ് തൃശൂർ എം പി ആയ ടി എൻ പ്രതാപൻ മെൻ്റലിസ്റ്റ് ആദിയുടെ ഇൻസോമ്നിയ എന്ന പരിപാടിയെ പറ്റിപ്പറഞ്ഞത്. ആദി എന്ന പ്രതിഭയെ കണ്ടതിൽ അതീവ സന്തോഷവും അഭിമാനവും തോന്നുന്നു എന്നാണ് ഇൻസോമ്നിയ കണ്ടിറങ്ങിയ അദ്ദേഹം അത്ഭുതത്തോടെ അഭിപ്രായപ്പെട്ടത്. ആ ഷോ കണ്ടിറങ്ങിയ ഓരോരുത്തരുടെയും മനസ്സിൽ നിറയുന്നതും മറ്റൊന്നല്ല. രണ്ടര മണിക്കൂറിലെ അത്ഭുതം, മറ്റൊരു ഷോയ്ക്കും മറ്റൊരു വിനോദത്തിനും നൽകാനാകാത്ത അവാച്യമായ, പ്രകാശം നിറഞ്ഞ അനുഭൂതി…ആദിയെപ്പറ്റി പ്രേക്ഷകർ നൽകുന്ന വിശേഷണങ്ങൾ ഇതൊക്കെയാണ്.

ചിലർ ഇൻസോമ്നിയ കാണാനെത്തുന്നത് സംശയത്തോടെയാണ്. എന്തിനേയും അൽപ്പം സംശയത്തോടെ മാത്രം കാണുന്ന നമ്മൾക്ക് ഈ പരിപാടിയേയും മറ്റൊരു രീതിയിൽ സമീപിയ്ക്കുക എളുപ്പമല്ല. എന്നാൽ കഴിഞ്ഞുപോയ സമയം സ്വപ്നമാണോ സത്യമാണോ എന്ന ശങ്കയോടെയാണ് സംശയത്തോടെ കാണാനെത്തിയവർ തിരികെയിറങ്ങുന്നത്.

“ജീവിതത്തിൽ ഒരുപാട് സ്റ്റേജ്ഷോകൾ കാണാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. എന്നാൽ ഇത്രയും വിസ്മയകരമായ ഒരു സ്റ്റേജ് ഷോ ഞാൻ കണ്ടിട്ടേ ഇല്ല”. പറയുന്നത് വേറാരുമല്ല. സ്റ്റേജ് ഷോകളുടെ തമ്പുരാൻ നാദിർഷാ ആണ്. ലോകമെമ്പാടും ആയിരക്കണക്കിന് സ്റ്റേജ് ഷോകൾ സംവിധാനം ചെയ്തും നൂറുകണക്കിന് കലാകാരന്മാരെ ഒരുമിച്ച് അണിനിരത്തിയ സ്റ്റേജ് ഷോകളുടെ അമരക്കാരനായും നിൽക്കുന്ന നാദിർഷാ ഈ ഷോയെ പറ്റി ഇങ്ങനെ പറയണമെങ്കിൽ എത്രത്തോളം വിസ്മയകരമായിരിക്കും ആ അനുഭവം എന്ന് ആലോചിക്കണം. “കിടുക്കി, തിമിർത്തു, കലക്കി” എന്നാണ് അദ്ദേഹം പറഞ്ഞ് നിർത്തുന്നത്. സിനിമാ നടിയായ ലെന ആകട്ടെ ഒരത്ഭുതം കാണുമ്പോലെ, അവസാനം വരെ, കണ്ണിമ വെട്ടാതെ കണ്ടിരിക്കാൻ പറ്റുന്ന ഷോ ആണിതെന്ന് അഭിപ്രായപ്പെട്ടു.. Mind Blowing is the word. അവർ പറയുന്നു.

ലക്ഷക്കണക്കിന് ആളുകളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആദിയെ പിന്തുടരുന്നത്. ഓരോ സ്ഥലത്തേയും ഷോകൾ ഡേറ്റ് ചാർട്ട് ചെയ്യും മുന്നേ വിറ്റു തീരുകയാണ്. ആദ്യമായാണ് ആദി യുകെയിൽ വരുന്നത്. പ്രത്യാഹാര ഇന്റർനാഷനലിന്റെ ബാനറിൽ ലണ്ടനിലും മാഞ്ചസ്റ്ററിലും ലെസ്റ്ററിലുമാണ് ആദിയുടെ ഇൻസോമ്നിയ എന്ന സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുന്നത്.

മേയ് 13, ശനിയാഴ്ച മാഞ്ചസ്റ്ററിലും, മെയ് 14 ഞായറാഴ്ച ലെസ്റ്ററിലും, മെയ് 20 ശനിയാഴ്ച Watford ന് അടുത്ത് Welwyn Garden City യിലും മെയ് 21- ഞായർ ഈസ്റ്റ് ലണ്ടനിലെ Ilford ലുമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ടിക്കറ്റുകൾ അതിവേഗം വിറ്റുതീരുകയാണ്. ലെസ്റ്ററിലും മാഞ്ചസ്റ്ററിലുമൊക്കെ മെയ് 10 ആം തീയതിയോടെ ടിക്കറ്റ് വിൽപ്പന അവസാനിക്കും.

ടിക്കറ്റുകൾ 02034325653 ,07438315183 എന്നീ നമ്പരുകളിലേക്ക് ഫോൺ ചെയ്തോ http://pratyahara.uk/ എന്ന വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാം.

കുടുംബത്തോടൊപ്പം ഈ അസുലഭ അവസരം വിനിയോഗിക്കുക. റുബിക്സ് ക്യൂബ് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ആദിയുടെ ഷോ കുട്ടികളിൽ ആകാംഷ ഉളവാക്കുന്നതും സമൂഹത്തോട് കൂടുതൽ ആത്മ വിശ്വാസത്തോടെ ഇടപെഴുകാൻ പ്രചോദിപ്പിക്കുന്നതുമാണ്. നർമ്മവും സൈക്കോളജിയും ഒരുപോലെ ചേർത്തൊരുക്കി, പ്രേക്ഷകരിൽ കൗതുകവും ആനന്ദവും ജനിപ്പിക്കുന്ന ഒരു സായാഹ്നത്തിലേക്ക് ഈ പ്രവാസത്തിൻ്റെ തിരക്കുകൾ മാറ്റിവച്ച് നൽകുന്ന സമയം അത്ഭുതകരമായ അനുഭവമായിരിക്കുമെന്ന് സംഘാടകർ ഉറപ്പു തരുന്നു.

Book it now
or Regret later
www.pratyahara.uk

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more