1 GBP = 103.12

രഞ്ജിത്ത് ചേട്ടനെ അനുസ്മരിച്ച് കേംബ്രിഡ്ജ് മലയാളികൾ…

രഞ്ജിത്ത് ചേട്ടനെ അനുസ്മരിച്ച് കേംബ്രിഡ്ജ് മലയാളികൾ…
കേംബ്രിഡ്ജ് :- കേംബ്രിഡ്ജ് മലയാളികളുടെയും യുക്മയുടെയും ഏറ്റവും പ്രിയങ്കരനായിരുന്ന രഞ്ജിത്ത് കുമാർ എന്ന രഞ്ജിത്ത് ചേട്ടന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിനെ ഓർമിക്കാൻ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ നടത്തിയ അനുസ്മരണ സമ്മേളനം രഞ്ജിത്ത് ചേട്ടനോടുള്ള ആദരവായി.
സി.എം.എ പ്രസിഡന്റ് പ്രീതി ബിജു അദ്ധ്യക്ഷത വഹിച്ച രഞ്ജിത്ത് കുമാർ അനുസ്മരണ സമ്മേളനത്തിൽ  കേംബ്രിഡ്ജ് സിറ്റി കൗൺസിലർ ബൈജു വർക്കി തിട്ടാല മുഖ്യ പ്രഭാഷണം നടത്തി.  സെക്രട്ടറി ഷിനു നായർ, ട്രഷറർ ജോജി ജോസഫ്, മുൻ യുക്മ ഭാരവാഹി ജോർജ് പൈലി തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിച്ച്  സംസാരിച്ചു. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ വൈസ് പ്രസിഡന്റ് സോണി ജോർജ്, യുക്മ പ്രതിനിധി പ്രകാശ് ബാലസുന്ദരം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
രഞ്ജിത്ത് ചേട്ടന്റെ സഹധർമ്മിണി ശ്രീമതി. ജാൻസി രഞ്ജിത്ത്, മകൾ ശരണ്യ രഞ്ജിത്ത് തുടങ്ങിയവരും അനുസ്മരണ യോഗത്തിൽ സംബന്ധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more