1 GBP =
breaking news

കെ.എം. മാണി അനുസ്മരണം ഇന്ന് ലണ്ടനിലും ഓക്സ്ഫോർഡിലും; ന്യൂകാസിലിലും ബ്രിസ്റ്റോളിലും യോർക്കിലും അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചു…

കെ.എം. മാണി അനുസ്മരണം  ഇന്ന്  ലണ്ടനിലും ഓക്സ്ഫോർഡിലും; ന്യൂകാസിലിലും ബ്രിസ്റ്റോളിലും യോർക്കിലും  അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചു…

ന്യൂകാസിൽ:-  അന്തരിച്ച കേരളാ കോൺഗ്രസ്  നേതാവും, മുൻ ധനകാര്യ മന്ത്രിയുമായ കേരളത്തിന്റെ സ്വന്തം കെ എം മാണിസാറിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ന്യൂ കാസിലിൽ  മലയാളികൾ ഒന്ന് ചേർന്ന് അനുശോചന യോഗം സംഘടിപ്പിച്ചു . ഷെല്ലി  ഫിലിപ്പ്  നെടുംതുരുത്തി പുത്തെൻപുരയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഫാ.സജി തോട്ടത്തിൽ ഉത്‌ഘാടനം ചെയ്തു.

ഇക്കഴിഞ്ഞ അര  നൂറ്റാണ്ടിലേറെയായി കേരളത്തിന്റെ പൊതു ജീവിതത്തിൽ നിറ  സാന്നിധ്യമായി നിന്നിരുന്ന മാണിസാറിന്റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് അദ്ദേഹം ഉത്‌ഘാടന സമ്മേളനത്തിൽ പറഞ്ഞു . തന്നെ സമീപിക്കുന്ന ആരെയും നിരാശനാകാതെ അവരുടെ പ്രശ്നങ്ങളിൽ  ഇടപെട്ടു പരിഹാരം നൽകിയിരുന്ന ഒരു അപൂർവ വ്യതികത്വത്തെ ആണ് കേരളത്തിന് നഷ്ടപെട്ടത് എന്ന് അദ്ദേഹം പറഞ്ഞു് .സമൂഹത്തിനു അദ്ദേഹം നലകിയ ഉദാത്തമായ സേവനങ്ങൾ വരും തലമുറയും സ്മരിക്കപ്പെടും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഷൈമോൻ തോട്ടുങ്കൽ അനുസ്മരണ പ്രസംഗം നടത്തി . കെ എം മാണി സാറിനോടൊപ്പം നാട്ടിൽ പ്രവർത്തിച്ച കാര്യങ്ങൾ ഷൈമോൻ സദസിനു പങ്കു വെച്ചു . ഏവർക്കും മാതൃക ആക്കാവുന്ന കഠിനാധ്വാനവും , ഓരോ വിഷയത്തിലും അദ്ദേഹം പുലർത്തുന്ന ആത്മാർഥയും , നേതാക്കന്മാരെയും , അനുയായികളെയും എല്ലാം ഒരുപോലെ ആദരിക്കുകയും , ചെയ്യുന്ന മാണിസാർ നേതാക്കന്മാർക്കിടയിലെ വ്യത്യസ്ത മുഖം ആയിരുന്നു . പ്രവാസികൾക്കുൾപ്പടെ അദ്ദേഹം ചെയ്ത  നിരവധിയായ സേവനങ്ങൾ കേരളം ഉള്ള കാലത്തോളം വിസ്മരിക്കപ്പെടുകയില്ല അദ്ദേഹം കൂട്ടിച്ചേർത്തു , പാലായെ  പാലാ ആക്കി മാറ്റിയ മാണിസാറിന്റെ  നഷ്ടം തങ്ങൾക്കു സഹിക്കാവുന്നതിലും അപ്പുറമാണ് എന്ന് പാലാക്കാരൻ കൂടിയായ വർഗീസ് തെനം കാല  ഓർമ്മിച്ചു .പാലാ മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു  പരിപാലിക്കുകയും ,തന്റെ രണ്ടാം ഭാര്യയായി പാലായെ  കരുതി  തലമുറകൾക്കായി അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളും ,വെറും ഒരു നാട്ടുകാവൽ ആയിരുന്ന പാലാ ഒരു രാജ്യം പോലെ വളർത്തി എടുത്തത് മാണിസാറിന്റെ ദീർഘ വീക്ഷണം ആണ് എന്നും വർഗീസ് അനുസ്മരിച്ചു . ജിജോ മാധവപ്പള്ളിൽ, ഷിബു എട്ടുകാട്ടിൽ ,ബിനു കിഴക്കയിൽ തുടങ്ങിയവരും പ്രസംഗിച്ചു , റോബിൻ പുൽപ്പറമ്പിൽ  ആയിരുന്നു പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി.

 

ലണ്ടൻ:- അന്തരിച്ച കേരള കൊണ്ഗ്രെസ്സ് പാർട്ടിയുടെ ചെയർമാനും ലീഡറുമായ കെ എം മാണിസാറിന്റെ   വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് യു കെ യുടെ വിവിധ പ്രദേശങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന്  പ്രവാസി കേരള കൊണ്ഗ്രെസ്സ്  ദേശീയ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ , ജനറൽ സെക്രട്ടറിമാരായ  ടോമിച്ചൻ കൊഴുവനാൽ , സി . എ  ജോസഫ് എന്നിവർ അറിയിച്ചു . വിവിധ പ്രദേശങ്ങളിൽ നടക്കുന്ന അനുസ്മരണ സമ്മേളനങ്ങളിൽ യു ഡി എഫിന്റെ വിവിധ  ഘടക കക്ഷികളുടെ നേതാക്കന്മാർ , മറ്റു രാഷ്ട്രീയ കക്ഷി നേതാക്കന്മാർ  , വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാർ എന്നിവരും പങ്കെടുക്കും . ഓ ഐ . സി .സി യുടെ നേതാക്കന്മാരും പ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സമ്മേലനങ്ങളിൽ പങ്കെടുക്കുമെന്ന് ഓ . ഐ . സി . സി . നേതാക്കളായ ജെയ്സൺ ജോർജ് , എബി  സെബാസ്റ്റ്യൻ  എന്നിവരും, മുസ്ലിലീഗ് നു വേണ്ടി  യു കെ ഘടകം സെക്രട്ടറി എൻ കെ സഫീറും ( KMCC ) അറിയിച്ചു   , 
 
കേരളത്തിന്റെ സമഗ്ര വികസനത്തിനായി കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി കെ എം മാണി ചെയ്ത സേവനങ്ങൾ യോഗത്തിൽ അനുസ്‌മരിക്കും , പ്രാവാസികളുടെ ഉന്നമനത്തിനായി നിരവധി കർമ്മ പദ്ധതികൾ വിഭാവനം ചെയ്യുകയും  , പ്രവാസികളുടെ പുനരധിവാസത്തിനായി ബഡ്ജറ്റിലൂടെ പദ്ധതികൾ കൊണ്ടുവരികയും , നടപ്പിലാക്കുകയും ചെയ്ത മാണിസാറിന്റെ നിസ്തുല സേവനങ്ങൾ പ്രവാസി സമൂഹത്തിനു ഒരിക്കലും വിസ്മരിക്കാനാവാത്തതാണ് . അധ്വാന വർഗ സിദ്ധാന്തം അവതരിപ്പിക്കുവാനായി ലണ്ടനിൽ 2012 ൽ  എത്തിയപ്പോൾ പ്രവാസി കേരള കോൺഗ്രസിന്റെയും മറ്റു സംഘടനകളുടെയും ആഭിമുഖ്യത്തിൽ മാണി സാറിന് സ്വീകരണം നൽകിയിരുന്നു . 
 ഒക്സ്ഫോർഡിൽ  ഇന്ന് തിങ്കളാഴ്ച വൈകുന്നേരം നാലരക്ക് കോർപ്പസ് ക്രിസ്റ്റി ചർച് ഹാളിൽ വച്ചും ( ബിജു 07897677940 ), കേംബ്രിഡ്ജിൽ ഇരുപത്തി മൂന്നാം തീയതിയും  ( ജോയി വള്ളോംകോട് – 07725994904 ) അനുസ്മരണ സമ്മേളനം നടക്കും. ബർമിംഗ്ഹാമിൽ അടുത്ത ആഴ്ച സമ്മേളനം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ജിജി വരിക്കാശേരിയുമായി( 07861667386 ) ബന്ധപ്പെടുക
 
 മാഞ്ചെസ്റ്ററിൽ യു ഡി എഫ് ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് ഷാജി വരാക്കുടി 
(07727604242 ) ,ഡോ .സിബി വേകത്താനം എന്നിവരുമായി ബന്ധപ്പെടുക . 
 
ലെസ്റ്ററിൽ അടുത്ത ആഴ്ച അനുസ്മരണ സമ്മേളനം നടക്കും കൂടുതൽ വിവരങ്ങൾക്ക് ജെയ്‌മോൻ  വഞ്ചിതനാവുമായി ( 07906578702 )ബന്ധപ്പെട്ടുക.
 കൊവെൻട്രിയിൽ ജോർജ്കുട്ടി എണ്ണപ്പളാശേരിയുടെയും( 07886865779 ) , നനീട്ടണിൽ  ബിനു മുപ്രാപ്പള്ളിയുടെയും (07940353848 ) നേതൃത്വത്തിൽ അനുസ്മരണ  സമ്മേളനങ്ങൾ സംഘടിപ്പിക്കും . യു കെ യുടെ മറ്റു ഭാഗങ്ങളിലും കൂടുതൽ അനുസ്മരണ സമ്മേളനങ്ങൾ നടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു . കെ എം  മാണി സാറിനെ സ്നേഹിച്ചിരുന്ന  എല്ലാവരെയും  യു കെ യുടെ മണ്ണിൽ നടക്കുന്ന അനുസ്മരണ ചടങ്ങിലേക്ക് ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .  സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്

Post Your Comments Here ( Click here for malayalam )

Press Esc to close
show more