1 GBP = 103.68
breaking news

മലയാളത്തിന്‍റെ പ്രിയ നടൻ ഇന്നസെന്‍റിന് കണ്ണീരോടെ വിട

<strong>മലയാളത്തിന്‍റെ പ്രിയ നടൻ ഇന്നസെന്‍റിന് കണ്ണീരോടെ വിട</strong>

തൃശൂർ: മലയാളത്തിന്‍റെ പ്രിയ നടൻ ഇന്നസെന്‍റിന് നാട് കണ്ണീരോടെ വിട നൽകുന്നു. മൃതദേഹം വിലാപയാത്രയായി ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ പള്ളിയിലേക്ക് കൊണ്ടുപോകുകയാണ്. പള്ളിയിൽ പൊതുദർശനമുണ്ടാകില്ലെന്നാണ് വിവരം.

ഇരിങ്ങാലക്കുടയിലെ വീട്ടിൽ ഇന്ന് രാവിലെ പത്ത് വരെ പൊതുദർശനം നടന്നു. ഇന്നും ഇന്നസെന്‍റിനെ ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തുടർന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടന്‍റെ കാർമികത്വത്തിൽ ശുശ്രൂഷ ആരംഭിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ ടോണി നീലങ്കാവിൽ സഹകാർമികത്വം വഹിച്ചു. വീട്ടിലെ ചടങ്ങുകൾ പൂർത്തിയായതോടെയാണ് വിലാപയാത്രയായി പള്ളിയിലേക്ക് കൊണ്ടുപോയത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ന് കൊ​ച്ചിയിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലായിരുന്നു ഇന്നസെന്‍റിന്‍റെ അ​ന്ത്യം. ര​ണ്ടാ​ഴ്ച മു​മ്പ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ദി​വ​സ​ങ്ങൾക്ക് മുമ്പ് അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലാകുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more