1 GBP = 103.69

‘ഇ​ൻ​ജെ​ന്യൂ​യി​റ്റി’ പ​റ​ക്ക​ൽ; അമേരിക്കയുടെ ചൊവ്വ ദൗത്യത്തിന് പുതു ചരിത്രം

‘ഇ​ൻ​ജെ​ന്യൂ​യി​റ്റി’ പ​റ​ക്ക​ൽ; അമേരിക്കയുടെ ചൊവ്വ ദൗത്യത്തിന് പുതു ചരിത്രം

കേ​പ്​ ക​നാ​വ​റ​ൽ(​യു.​എ​സ്): ശാ​സ്​​ത്ര​ലോ​കം ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച്​ കാ​ത്തി​രു​ന്ന ആ ​ദൗ​ത്യ​വും വി​ജ​യം. പി​റ​ന്ന​ത്​ പു​തു​ച​രി​ത്രം. ഭൂ​മി​യി​ലി​രു​ന്ന്​​​ അ​ന്യ​ഗ്ര​ഹ​ത്തി​ൽ മ​നു​ഷ്യ​ൻ ഇ​താ​ദ്യ​മാ​യി ഒ​രു പേ​ട​കം പ​റ​ത്തി​യി​രി​ക്കു​ന്നു. ​

അ​മേ​രി​ക്ക​യു​ടെ ചൊ​വ്വ ദൗ​ത്യ​മാ​യ പെ​ഴ്​​സി​വി​യ​റ​ൻ​സി‍െൻറ ഭാ​ഗ​മാ​യ ചെ​റു ഹെ​ലി​കോ​പ്​​ട​റാ​ണ്​ ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ പ​റ​ന്നു​യ​ർ​ന്ന്​ മ​നു​ഷ്യ​ച​രി​ത്ര​ത്തി​ൽ പു​തി​യ ഉ​യ​രം താ​ണ്ടി​യ​ത്. ലോ​ക​ത്താ​ദ്യ​മാ​യി വി​മാ​നം പ​റ​ത്തി​യ റൈ​റ്റ്​ സ​ഹോ​ദ​ര​ൻ​മാ​രു​ടെ ദൗ​ത്യ​ത്തി​ന്​ തു​ല്യ​മാ​യാ​ണ്​ അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ ചൊ​വ്വ​യി​ലെ ഹെ​ലി​കോ​പ്​​ട​ർ പ​റ​ക്ക​ലി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. 

39 സെ​ക്ക​ൻ​ഡ്​​ വി​ജ​യ​ക​ര​മാ​യി പ​റ​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​തെ​ല്ലാം കോ​പ്​​ട​ർ കൈ​വ​രി​ച്ചു​വെ​ന്ന്​ ഭൂ​മി​യി​ലി​രു​ന്നു​കൊ​ണ്ട്​ പൈ​ല​റ്റ്​ ഹാ​വാ​ഡ്​ ഗ്രി​പ്​ പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്​ തൊ​ണ്ട​യി​ട​റി. നാ​സ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ കൈ​യ​ടി​ച്ചാ​ണ്​ ആ ​നി​മി​ഷം അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ച​ത്.

1.8 ഗ്രാം ​തൂ​ക്ക​മു​ള്ള കോ​പ്​​ട​റി​ൽ റൈ​റ്റ്​ ബ്ര​ദേ​ഴ്​​സ്​ പ​റ​ത്തി​യ വി​മാ​ന​ത്തി​‍െൻറ ചി​റ​കി​ലെ ചെ​റി​യ ഭാ​ഗ​വും ഉ​ണ്ടാ​യി​രു​ന്നു. പ​ത്ത​ടി ഉ​യ​ര​ത്തി​ലാ​ണ്​ പേ​ട​കം പ​റ​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ക്കേ​ണ്ട ദൗ​ത്യം സോ​ഫ്​​റ്റ്​​വേ​ർ ത​ക​രാ​ർ മൂ​ലം ​ നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ ചൊ​വ്വ​യി​ലെ​ത്തി​യ പെ​ഴ്​​സി​വി​യ​റ​ൻ​സി​ലെ റോ​വ​റി​ലാ​ണ്​ ഹെ​ലി​കോ​പ്​​ട​റി​നെ ബ​ന്ധി​പ്പി​ച്ചി​രു​ന്ന​ത്. 

ആ​റു വ​ർ​ഷ​മെ​ടു​ത്താ​ണ്​ നാ​ലു​ കാ​ലി​ൽ നി​ൽ​ക്കു​ന്ന 19 ഇ​ഞ്ച്​ ഉ​യ​രം മാ​ത്ര​മു​ള്ള പേ​ട​കം നി​ർ​മി​ച്ച​ത്. ചൊ​വ്വ​യി​ലെ മൈ​ന​സ്​ 130 ഡി​ഗ്രി ത​ണു​പ്പി​ൽ കോ​പ്​​ട​ർ സ്വ​യം സം​ര​ക്ഷി​ക്കു​ന്ന​ത്​ സോ​ളാ​ർ പാ​ന​ൽ വ​ഴി ബാ​റ്റ​റി ചാ​ർ​ജ്​ ചെ​യ്​​താ​ണ്. 

ദൗ​ത്യ​വി​ജ​യ​ത്തെ തു​ട​ർ​ന്ന്​ കോ​പ്​​ട​ർ പ​റ​ന്നു​യ​ർ​ന്ന ചൊ​വ്വ​യി​ലെ പ്ര​ത​ല​ത്തി​ന്​ നാ​സ ‘റൈ​റ്റ്​ ബ്ര​ദേ​ഴ്​​സ്​ ഫീ​ൽ​ഡ്​’ എ​ന്നു​​പേ​രി​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ​ ​ ഭൂ​മി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട പെ​ഴ്​​സി​വി​യ​റ​ൻ​സ് ഫെ​ബ്രു​വ​രി​യി​ൽ ചൊ​വ്വ​യു​ടെ പ്ര​ത​ല​ത്തി​ൽ, താ​ഴ്​​ന്ന ഭാ​ഗ​ത്താ​ണ്(​ജെ​സേ​റോ ക്രേ​റ്റ​ർ) വി​ജ​യ​ക​ര​മാ​യി ഇ​റ​ങ്ങി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more