1 GBP = 103.01
breaking news

ആളൊരുക്കത്തിലൂടെ ഇന്ദ്രന്‍സ് മികച്ച നടന്‍, ടേക്ക് ഓഫ് തുടര്‍ന്ന് പാര്‍വതി

ആളൊരുക്കത്തിലൂടെ ഇന്ദ്രന്‍സ് മികച്ച നടന്‍, ടേക്ക് ഓഫ് തുടര്‍ന്ന് പാര്‍വതി

തിരുവനന്തപുരം: ആളൊരുക്കം തീര്‍ത്ത അത്ഭുതാഭിനയത്തിലൂടെ ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിന് ഇന്ദ്രന്‍സ് അര്‍ഹനായി. പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ സമാനതകളില്ലാത്ത അഭിനയമാണ് പാര്‍വതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. രണ്ട് പേരും ആദ്യമായാണ് സംസ്ഥാനപുരസ്‌കാരത്തിന് അര്‍ഹരാകുന്നത്.

പ്രശസ്ത സംവിധായകന്‍ ടിവി ചന്ദ്രന്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. സിനിമാ-സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്.

ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായന്‍. ചിത്രം ഈ.മ.യൗ. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അലന്‍സിയര്‍ സ്വന്തമാക്കി. സ്വഭാവനടിക്കുള്ള പുരസ്‌കാരം പോളി വില്‍സല്‍ സ്വന്തമക്കി, ചിത്രം ഇ.മ.യൗ

ഒറ്റമുറി വെളിച്ചം ആണ് ഏറ്റവും മികച്ച സിനിമ. കഥാകൃത്തിനുള്ള പുരസ്‌കാരം സംവിധാകന്‍ എംഎ നിഷാദ് (കിണര്‍) സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാളൂര്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more