1 GBP = 104.21
breaking news

അവാർഡ് ദാനചടങ്ങിൽ മോഹൻലാൽ പങ്കെടുക്കണമെന്ന് ഇന്ദ്രൻസ്

അവാർഡ് ദാനചടങ്ങിൽ മോഹൻലാൽ പങ്കെടുക്കണമെന്ന് ഇന്ദ്രൻസ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനചടങ്ങിൽ മോഹൻലാൽ പങ്കെടുക്കണമെന്ന് ഇന്ദ്രൻസ്. താരങ്ങൾ പങ്കെടുത്താൽ ചടങ്ങിന്‍റെ മാറ്റ് കുറയില്ല. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങൾ ഉടൻതന്നെ പരിഹരിക്കണമെന്നും ഇന്ദ്രൻസ് ആവശ്യപ്പെട്ടു. അതേസമയം, മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചതിനു പിന്നിലുള്ള ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യം ഉയർന്നു. അമ്മ ഉൾപ്പെടെയുള്ള ആറു സംഘടനകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരികപ്രവർത്തകർ നൽകിയ കത്തിനെതിരെയാണ് മുഖ്യമന്ത്രിക്ക് സംഘടനകൾ പരാതി നൽകിയത്. കത്തിൽ ആദ്യ പേരുകാരനായി ഒപ്പിട്ടിരിക്കുന്ന പ്രകാശ് രാജ് ഇത്തരമൊരു കത്തിനെക്കുറിച്ചു തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിനു പിന്നാലെയാണ് ഗൂഢാലോചനയെപ്പറ്റി സർക്കാർതലത്തിൽ അന്വേഷണം വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടത്.

അമ്മ, കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (കേരള), ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്ക്), ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) എന്നീ സംഘടനകളുടെ തലപ്പത്തുള്ളവർ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്കു നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more