1 GBP = 104.17

ലിവർപൂളിൽ നിന്നും അവർ കേരളത്തിലേയ്ക്ക് യാത്ര തിരിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് തുടർച്ചയായി പതിമൂന്നാം വർഷവും ബ്രിട്ടീഷ് ജൈത്രയാത്ര…

ലിവർപൂളിൽ നിന്നും അവർ കേരളത്തിലേയ്ക്ക് യാത്ര തിരിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് തുടർച്ചയായി പതിമൂന്നാം വർഷവും ബ്രിട്ടീഷ് ജൈത്രയാത്ര…
ലിവർപൂൾ:- ഇൻഡോ – ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക കൈമാറ്റ പദ്ധതിയുടെ ഭാഗമായി ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിൽ നിന്നും തുടർച്ചയായി പതിമൂന്നാം വർഷവും വിദ്യാർത്ഥികളും, അദ്ധ്യാപകരും, കൗൺസിൽ പ്രതിനിധിയും അടങ്ങുന്ന പഠനസംഘം പതിനഞ്ചു ദിവസത്തെ വിദ്യാഭ്യാസ സാംസ്കാരിക പഠനത്തിനായി കേരളത്തിലേയ്ക്ക് യാത്ര തിരിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പഠനസംഘത്തെ കേരള വിദ്യാഭ്യാസ സാംസ്കാരിക വകുപ്പുകൾ ചേർന്ന് സ്വീകരിയ്ക്കും. തുടർന്ന് വിവിധ വകുപ്പുകൾ സംഘടിപ്പിച്ചിരിയ്ക്കുന്ന ചർച്ചകളിലും, സെമിനാറുകളിലും പങ്കെടുത്ത് വിവിധ ജില്ലകളിലെ സ്കൂളുകളും, ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിയ്ക്കും.
ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിന്റെ പാർട്ണർ സ്കൂളായ കോട്ടയം കല്ലറ സെന്റ് തോമസ് ഹൈസ്കൂളിൽ ബ്രിട്ടീഷ് പഠനസംഘത്തിന് വമ്പിച്ച സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിയ്ക്കുന്നത്. സ്കൂളുകൾ കൂടാതെ സംഘാംഗങ്ങൾ ചില കോളേജുകളും സന്ദർശിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.
വിവിധ സ്കൂളുകളിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന പഠനസംഘം കൊച്ചിയിൽ നിന്നും ദുബായിലെത്തി മൂന്നു ദിവസം അറേബ്യൻ സംസ്കാരം നേരിൽ കണ്ട് ദുബായിൽ പര്യടനം നടത്തും.
കഴിഞ്ഞ പതിമൂന്നു വർഷവും  വിജയകരമായി ഈ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്ന ലിവർപൂളിലെ തോമസ് ജോൺ വാരികാടിനേയും, ന്യൂകാസ്സിലിലെ ജിജോ മാധവപ്പള്ളിയേയും സ്കൂൾ കൗൺസിൽ പ്രത്യേകം യോഗം ചേർന്ന് അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more