1 GBP = 103.70

ഇന്ത്യയുടെ സൂപ്പർ സോണിക് മിസൈൽ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

ഇന്ത്യയുടെ സൂപ്പർ സോണിക് മിസൈൽ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ വ്യോമ സേനയുടെ യുദ്ധ വിമാനമായ സുകോയ് 30ൽ നിന്നും ബംഗാൾ ഉൾക്കടലിനു മുകളിലായിരുന്നു പരീക്ഷണം.

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ മിസൈലുകളിലൊന്നായ ബ്രഹ്മോസ് 3200 കിലോ മീറ്റർ ദൂരം വരെയും സഞ്ചരിക്കാൻ കഴിവുള്ളവയാണ്. കര,കടൽ,ആകാശം എന്നിങ്ങനെ മൂന്നിടങ്ങളിൽ നിന്നും ഒരു പോലെ വിക്ഷേപിക്കാൻ കഴിയും.

സൂക്ഷ്മമമായ തീവ്രവാദ ക്യമ്പുകളെ വരെ തകർക്കാൻ കഴിവുള്ള ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ പ്രതിരോധ നിരക്ക് തന്നെ ശക്തി പകരുന്നതാണ്. ആദ്യം വികസിപ്പിച്ച മിസൈൽ 2.9 ടൺ ഭാരമുള്ളതാണെങ്കിൽ പുതുതായ് വികസിപ്പിച്ചതിന് 2.4 ടൺ ആണ് ഭാരം.

നിലവിൽ വ്യോമസേനയുടെ 42 യുദ്ധ വിമാനങ്ങളിൽ ബ്രഹ്മോസ് ഘടിപ്പിച്ചിട്ടുണ്ട്. ഇവയുടെ പരീക്ഷണങ്ങളും സേന പൂർത്തിയാക്കി. 240 വിമാനങ്ങളിലൂടെയും മിസൈലുകൾ ഘടിപ്പിക്കാൻ റഷ്യയുമായി ഇന്ത‍്യ ആലോചിക്കുന്നുണ്ട്.

ബ്രഹ്മോസിന്‍റെ വിജയകരമായി പരീക്ഷിച്ചതിൽ ഡി.ആർ.ഡി.ഒയെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more