1 GBP = 103.87

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ്; ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ 1.2 മില്ല്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി അധികൃതർ

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ്; ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ 1.2 മില്ല്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി അധികൃതർ

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിൻ്റെ 1.2 മില്ല്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി അധികൃതർ. എഡ്ജ്ബാസ്റ്റണിൽ ഈ മാസം 31നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുക. ഇന്ത്യ, പാകിസ്താൻ സ്വദേശികളായ നിരവധി ആളുകളാണ് എഡ്ജ്ബാസ്റ്റണിൽ താമസിക്കുന്നത്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിൻ്റെ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിക്കപ്പെടുമെന്ന് കരുതുന്നതായി ഗെയിംസ് സിഇഒ ഇയാൻ റീഡ് പറഞ്ഞു.

താരങ്ങളും ഒഫീഷ്യൽസും അടക്കം 322 അംഗ സംഘത്തെയാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചത്. ജൂലായ് 28 മുതൽ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ്. 215 കായികതാരങ്ങളാണ് സംഘത്തിലുള്ളത്. ബാക്കി 107 പേർ ഒഫീഷ്യലുകളും സപ്പോർട്ട് സ്റ്റാഫുമാണ്. 2018ൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more