1 GBP = 103.12

ഇറാഖില്‍ ഇന്ത്യാക്കാരെ കൊലപ്പെടുത്തിയത് തലയില്‍ വെടിവെച്ച് ; ഏഴു മരണസര്‍ട്ടിഫിക്കറ്റുകളില്‍ മരണകാരണം വെടിയുണ്ടയേറ്റ മുറിവ്…!!

ഇറാഖില്‍ ഇന്ത്യാക്കാരെ കൊലപ്പെടുത്തിയത് തലയില്‍ വെടിവെച്ച് ; ഏഴു മരണസര്‍ട്ടിഫിക്കറ്റുകളില്‍ മരണകാരണം വെടിയുണ്ടയേറ്റ മുറിവ്…!!

അമൃത്സര്‍: ഇറാഖില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ട 39 ഇന്ത്യാക്കാരില്‍ ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത് തലയില്‍ വെടിയേറ്റ്. അമൃത്സറില്‍ തിങ്കളാഴ്ച കൊണ്ടുവന്ന 27 മൃതദേഹങ്ങളില്‍ ഏഴ് പേരുടെ മരണസര്‍ട്ടിഫിക്കറ്റിലും തലയിലെ വെടിയുണ്ടയേറ്റുണ്ടായ പരിക്കെന്നാണ് മരണകാരണമായി സൂചിപ്പിച്ചിട്ടുള്ളത്.

മൊസൂളില്‍ നിന്നും 110 കിലോമീറ്റര്‍ മാറി നിനേവാ ടൗണ്‍ഷിപ്പിലെ വ്യാവസായിക മേഖലയായ വാഡി അഗാബില്‍ വെച്ചായിരുന്നു ഇവരെല്ലാം കൊല്ലപ്പെട്ടതെന്നും സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിട്ടുണ്ട്. ഉറ്റവര്‍ ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ വീട്ടുകാര്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്ക് പൂര്‍ണ്ണ വിരാമം ഇടുന്ന രീതിയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍.

ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി മാര്‍ച്ച് 28 നായിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതേസമയം എന്നാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നതിനേക്കുറിച്ച് സര്‍ട്ടിഫിക്കറ്റ് യാതൊരു വെളിപ്പെടുത്തലുകളും നടത്തിയിട്ടില്ല. 2014 ജൂണിലായിരുന്നു കൊല്ലപ്പെട്ടവരില്‍ പലരും ഉറ്റവരും ഉടയവരുമായി ഫോണില്‍ ബന്ധപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ തന്നെ ഇവര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.

മിക്കവാറും ജൂണ്‍ 15 നും ജൂണ്‍ 20 നും ഇടയില്‍ ഇവരെ വധിച്ചിരിക്കാമെന്നാണ് സൂചന. ഐഎസ് തീവ്രവാദിളുകടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഗുര്‍ദാസ്പൂര്‍കാരന്‍ ഹര്‍ജിത് മസിയ നല്‍കിയത് ഇതിന് സമാനമായ ഡേറ്റുകളാണ്. എന്നാല്‍ സുഷമാ സ്വരാജോ വികെ സിംഗോ ഇദ്ദേഹത്തെ വിശ്വസിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഈ 39 പേരില്‍ മസിയാ ഉള്‍പ്പെട്ടിട്ടു പോലുമുണ്ടായിരുന്നില്ലെന്നാണ് മൃതദേഹങ്ങളുമായി ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ വികെ സിംഗ് പ്രതികരിച്ചത്. അതേസമയം തന്റെ കണ്‍മുന്നിലാണ് ഇന്ത്യാക്കാരെല്ലാം വെടിയേറ്റ് മരിച്ചതെന്നാണ് മസിയ പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more