1 GBP = 103.81

മാലദ്വീപിൽ അടിയന്തരാവസ്ഥ, ഇന്ത്യാക്കാർക്ക് ജാഗ്രതാ നിർദ്ദേശം

മാലദ്വീപിൽ അടിയന്തരാവസ്ഥ, ഇന്ത്യാക്കാർക്ക് ജാഗ്രതാ നിർദ്ദേശം

മാലി: ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ മാലദ്വീപിൽ പ്രസിഡന്റ് അബ്‌ദുള്ള യാമീനും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതിനിടെ തുടർന്ന് രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാലദ്വപീൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യാക്കാരെല്ലാം ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അത്യാവശ്യ യാത്രകൾ ഒഴികെ മാലദ്വീപിലേക്കുള്ള എല്ലാ സന്ദർശനങ്ങളും റദ്ദാക്കാനും നിർദേശമുണ്ട്.
മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉൾപ്പെടെ ഒൻപത് രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കാൻ കഴിഞ്ഞ വ്യാഴാഴ്‌ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൂടാതെ ഇവർക്കതിരെ ചുമത്തിയ ഭീകരപ്രവർത്തന കുറ്റങ്ങൾ റദ്ദാക്കുകയും ചെയ്‌തു. പ്രസിഡന്റ് യാമീന്റെ പ്രോഗ്രസീവ് പാർട്ടിയിൽ നിന്ന് പ്രതിപക്ഷത്തേക്ക് കൂറുമാറിയതിന് പുറത്താക്കപ്പെട്ട പന്ത്രണ്ട് എം.പിമാരെ തിരിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാൻ പ്രസിഡന്റ് അബ്ദുള്ള യാമീൻ കൂട്ടാക്കാത്തതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more