1 GBP = 103.92

ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചു വരുന്നു; ഇനി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം

ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചു വരുന്നു; ഇനി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം

ചെന്നൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു. നവംബര്‍ ഒന്ന് മുതല്‍ സതേര്‍ണ്‍ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും.

പിന്നീട് നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്ഥിരം യാത്രികര്‍ക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്.

ട്രെയിന്‍ യാത്രാ നിരക്കുകളിലും നവംബര്‍ ഒന്ന് മുതല്‍ വ്യത്യാസം വരും. എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക.

പിന്നീട് ഘട്ടംഘട്ടമായി മറ്റ് എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ അണ്‍റിസര്‍വ്ഡ് കോച്ചുകളുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more