1 GBP = 103.14

കൊവിഡ് ബാധിച്ച രോഹിതിനു പകരം മായങ്ക് അഗർവാൾ ടീമിൽ

കൊവിഡ് ബാധിച്ച രോഹിതിനു പകരം മായങ്ക് അഗർവാൾ ടീമിൽ

കൊവിഡ് ബാധിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പകരം ഓപ്പണർ മായങ്ക് അഗർവാൾ ടീമിൽ. ജൂലായ് അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റിൽ രോഹിത് കളിക്കുമോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. കൊവിഡ് ബാധിതനായ രോഹിത് നിലവിൽ ഐസൊലേഷനിലാണ്. ജൂലായ് ഒന്നിനു മുൻപ് താരം ഐസൊലേഷനിൽ നിന്ന് പുറത്തുവരില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ മുൻകരുതലെന്ന നിലയിലാണ് മായങ്കിനെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചത്. ഇംഗ്ലണ്ടിൽ ക്വാറൻ്റീൻ നിർബന്ധമല്ലാത്തതിനാൽ അഗർവാളിന് നേരെ കളത്തിലിറങ്ങാനാവും.

രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതിനാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യയെ വിരാട് കോലി നയിക്കണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. കോലി ക്യാപ്റ്റനായിരുന്നപ്പോൾ ഇന്ത്യ നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിൽ മാറ്റിവച്ച ടെസ്റ്റാണ് ജൂലായ് ഒന്ന് മുതൽ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുക. പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്. അതുകൊണ്ട് തന്നെ കോലിയാണ് ഈ കളി നയിക്കാൻ അർഹനെന്ന് ആരാധകർ വാദിക്കുന്നു. അതേസമയം, രോഹിതിൻ്റെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് രോഹിത് ശർമ കൊവിഡ് പോസിറ്റീവായത്. ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള 4 ദിവസത്തെ പര്യടന മത്സരത്തിൽ ലെസ്റ്റർഷയറിനെ നേരിടുന്ന ടീമിൽ രോഹിത് ശർമ ഉണ്ടായിരുന്നു. വ്യാഴാഴ്‌ച ഒന്നാം ഇന്നിങ്‌സിൽ ബാറ്റ്‌ ചെയ്‌ത രോഹിത്‌, രണ്ടാം ഇന്നിങ്‌സിൽ ബാറ്റ്‌ ചെയ്യാനിറങ്ങിയില്ല. സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ അദ്ദേഹം 25 റൺസ് നേടിയിരുന്നു.

ടെസ്റ്റ് മത്സരത്തിന് പുറമെ മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളും പര്യടനത്തിൽ ഇന്ത്യ കളിക്കും.

അതേസമയം, ലെസസ്റ്റർഷെയറിനെതിരായ പരിശീലന മത്സരത്തിൽ വിരാട് കോലി ഫിഫ്റ്റിയടിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 67 റൺസടിച്ചാണ് കോലി പുറത്തായത്. ഏറെക്കാലമായി മോശം ഫോമിലുള്ള കോലിയുടെ ഇന്നിംഗ്സ് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഏഴാം നമ്പറിലാണ് കോലി ക്രീസിലെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more