1 GBP = 103.12

ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല: വിരാട് കോലി

ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല: വിരാട് കോലി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതിനു പിന്നാലെ ഐസിസിയെ വിമർശിച്ച് ഇന്ത്യൻ ക്യാപ്രൻ വിരാട് കോലി. ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല എന്ന് കോലി പറഞ്ഞു. മൂന്ന് ടെസ്റ്റുകളെങ്കിലും അടങ്ങിയ ഒരു പരമ്പര നടത്തിയാവണം ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറും അടക്കമുള്ള താരങ്ങൾ സമാന ആശയം മുന്നോട്ടുവച്ചിരുന്നു.

“ഒന്നാമതായി, ഒരു ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല. ഒരു ടെസ്റ്റ് പരമ്പര ആയിരുന്നെങ്കിൽ മൂന്ന് മത്സരങ്ങൾ കൊണ്ട് കുറച്ചുകൂടി മികച്ച പോരാട്ടം കാണാൻ കഴിഞ്ഞേനെ. ചിലപ്പോൾ ഒരു ടീം തിരികെ വരികയോ മറ്റ് ചിലപ്പോൾ ഒരു ടീം മറ്റേ ടീമിനെ തകർത്തെറിയുകയോ ചെയ്തേക്കാം. രണ്ട് ദിവസത്തെ മത്സരം കൊണ്ട് നിങ്ങളെ ഒരു മികച്ച ടെസ്റ്റ് ടീമല്ലെന്ന് പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല.”- കോലി പറഞ്ഞു.

പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more