1 GBP = 103.85

കാഞ്ചൻജംഗ കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകന് ദാരുണാന്ത്യം

കാഞ്ചൻജംഗ കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകന് ദാരുണാന്ത്യം

കാഞ്ചൻജംഗ കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകന് ദാരുണാന്ത്യം. 52 കാരനായ മഹാരാഷ്ട സ്വദേശി നാരായണൻ അയ്യരാണ് മൗണ്ട് കാഞ്ചൻജംഗ കയറുന്നതിനിടെ 8,200 അടി ഉയരത്തിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചത്.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ പർവതമാണ് കാഞ്ചൻജംഗ. 8,586 അടിയാണ് കാഞ്ചൻജംഗയുടെ ഉയരം. എന്നാൽ 82,000 അടി ഉയരത്തിൽ എത്തിയതോടെ തളർന്ന് പോയ നാകായണൻ അയ്യർ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രാ കമ്പനിയായ പയനിയർ അഡ്വഞ്ചേഴ്‌സിന്റെ നിവേഷ് കർകി പറഞ്ഞു.

ഈ വർഷം കാഞ്ചൻജംഗ കയറുന്നതിനിടെ മരണപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് നാരായണൻ അയ്യർ. കഴിഞ്ഞ മാസം ഗ്രീക്ക് പർവതാരോഹകൻ 8167 അടി ഉയരത്തിലെത്തിയപ്പോൾ മരിച്ചിരുന്നു. തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിൽ മറ്റൊരു നേപ്പാൾ സ്വദേശിയായ പർവതാരോഹകനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

2020 ൽ കൊവിഡ് മഹാമാരിക്ക് പിന്നാലെ പർവതാരോഹണത്തിന് നേപ്പാൾ വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് നേപ്പാൾ പർവതാരോഹണത്തിന് അനുമതി നൽകിത്തുടങ്ങിയത്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ പർവതങ്ങളിൽ എട്ടെണ്ണവും നേപ്പാളിലാണ്. 918 പർവതാരോഹകർക്കാണ് നേപ്പാൾ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ 316 പേർക്ക് എവറസ്റ്റ് കയറാനാണ് അനുമതി നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more