1 GBP = 103.62
breaking news

ജീവന്‍ തുടിക്കുന്ന മാംസം തിന്നുന്ന വേട്ടക്കൊതിയര്‍, നായ്ക്കളിലെ യഥാര്‍ത്ഥ മാംസഭോജികള്‍

ജീവന്‍ തുടിക്കുന്ന മാംസം തിന്നുന്ന വേട്ടക്കൊതിയര്‍, നായ്ക്കളിലെ യഥാര്‍ത്ഥ മാംസഭോജികള്‍

പുലര്‍ച്ചെതന്നെ വേട്ടയ്ക്കിറങ്ങുന്ന കാട്ടു നായ്ക്കള്‍, ഇപ്പോള്‍ വാര്‍ത്തകളില്‍ സജീവരായ തെരുവുനായ്ക്കളല്ല മാംസഭോജികള്‍. ജീവന്‍ തുടിക്കുന്ന മാംസളഭാഗം തന്നെ ഭക്ഷിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന ധോലുകള്‍. ഇന്ത്യന്‍ വൈല്‍ഡ് ഡോഗ്, ഏഷ്യാറ്റിക് വൈല്‍ഡ് ഡോഗ്, വിസിലിംഗ് ഡോഗ് എന്നൊക്കെ ഇവര്‍ക്ക് വിളിപ്പേരുണ്ടെങ്കിലും സാധാരണ നായ്ക്കളുടെയും ചെന്നായകളുടെയും ജനുസ്സില്‍ പെട്ടവരല്ല ധോലുകള്‍.

ക്യൂവോണ്‍ എന്ന ജനുസ്സില്‍ പെട്ടവരാണ് ഇവര്‍, ഈ ജനുസ്സില്‍ ഈ കാട്ടുനായ്ക്കല്‍ അല്ലാതെ വേറെ ജീവികളില്‍ ഇല്ലെന്ന് സാരം. കാട്ടിലെ പുലിയെ പോലും വിറപ്പിച്ച് നിര്‍ത്തുന്ന യഥാര്‍ത്ഥ വേട്ടക്കാര്‍ ഇവരാണെന്ന് പറയാം. പുലിയോ കടുവയെ ഇരയെ കീഴ്പ്പെടുത്തി ഭക്ഷിക്കുവാന്‍ തുടങ്ങുമ്പോള്‍ തന്നെ അവയെ ഭീഷണിപ്പെടുത്തി ഓടിച്ച് ഇരയെ കൈക്കലാക്കുന്ന വിരുദ്ധന്മാര്‍. കേരളത്തില്‍ ഉള്‍പ്പടെ ഈ കാട്ടുനായ്ക്കളെ നമുക്ക് കാണാനാകും, വയനാട്, പെരിയാര്‍, ആറാളം തുടങ്ങി കേരളത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള കാടുകളില്‍ ഈ വിരുദ്ധന്മാര്‍ വിലസി നടക്കുന്നുണ്ട്.

രണ്ട് മുതല്‍ 25 അംഗങ്ങള്‍ വരെയുള്ള സംഘങ്ങളായാണ് ഇവര്‍ ജീവിക്കുന്നത്. ഇരപിടിക്കുന്നത് മുതല്‍ ദിവസത്തിലെ ഓരോ കാര്യങ്ങള്‍ക്കും വ്യക്തമായ സ്ട്രാറ്റജി ഇവര്‍ പുലര്‍ത്താറുണ്ട്. സംഘത്തിലെ നേതാവിന് മുഴുവനായി കീഴ്‌പ്പെടില്ലെങ്കിലും നാനാത്വത്തില്‍ ഏകത്വം പോലെ ഇവരുടെ കമ്മ്യുണിറ്റികള്‍ നിലനിന്ന് പോരുന്നു. കാട്ടു നായ്ക്കളുടെ ഇരപിടുത്തം തന്നെ കുറച്ച് ടെറര്‍ ആണ്. ഇരയെ ഓടിച്ച് ഷീണിപ്പിച്ച് ജീവന്‍ പോകുന്നതിന് മുന്‍പ് തന്നെ കഴിച്ചു തുടങ്ങും, ശക്തരായ ഓട്ടക്കാര്‍ മാത്രമല്ല ഇവര്‍, ശാരീരിക ആരോഗ്യത്തിലും മുന്നിട്ട് നില്‍ക്കും ധോലുകള്‍. എല്ലില്‍ നിന്ന് മാംസം വേര്‍പ്പെടുത്തി, കഴിക്കാന്‍ എളുപ്പത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഇട്ട് നല്‍കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more