1 GBP = 103.95
breaking news

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് നിറം മങ്ങിയ ജയം; ഹോങ്കോങ്ങിനെ തോല്‍പ്പിച്ചത് 26 റണ്‍സിന്

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് നിറം മങ്ങിയ ജയം; ഹോങ്കോങ്ങിനെ തോല്‍പ്പിച്ചത് 26 റണ്‍സിന്

ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നിറം മങ്ങിയ ജയം. ദുര്‍ബലരായ ഹോങ്കോങിനെ 26 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ് 259റണ്‍സില്‍ ഒതുങ്ങി. രണ്ട് മത്സരങ്ങളും തോറ്റ് ഹോങ്കോങ് പുറത്തായതോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു.

അവിശ്വസനീയം, ഹോങ്കോങിന്റെ പോരാട്ടത്തെ അങ്ങനെ വിശേഷിപ്പിക്കാം.ടോസ് നേടിയ ഹോങ്കോങ് ഇന്ത്യയെ ബാറ്റിങിനയക്കുന്പോള്‍ ആരും ഇങ്ങനൊരു മത്സരം പ്രതീക്ഷിച്ചില്ല. കൂറ്റന്‍ സ്കോര്‍ നേടുമെന്ന് കരുതിയ ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 285 റണ്‍സ്. 127 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്.

അന്പാട്ടി റായിഡു അറുപത് റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മ 23റണ്‍സിലും ദിനേശ് കാര്‍ത്തിക് 33ലും ഒതുങ്ങി. മറുപടി ബാറ്റിങിനിറങ്ങിയ ഹോങ്കോങിന്‍റെ ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ബൌളര്‍മാരെ അനായാസം നേരിട്ടു. ഓപ്പണര്‍മാര്‍ ചേര്‍ന്നുണ്ടാക്കിയത് 174 റണ്‍സിന്റെ കൂട്ടുകെട്ട്.

ആദ്യ വിക്കറ്റ് വീണ ശേഷം ഹോങ്കോങ് പതറി.അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഖലീല്‍ അഹമ്മദും യശ്വേന്ദ്ര ചഹാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഹോങ്കോങിന്റെ പോരാട്ടം 259 റണ്‍സില്‍ ഒതുങ്ങി. ഏകദിനത്തില്‍ അവരുടെ എക്കാലത്തെയും മികച്ച സ്കോര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more