1 GBP = 103.62
breaking news

അമേരിക്കന്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വകുപ്പധികൃതര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു

അമേരിക്കന്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വകുപ്പധികൃതര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇന്ത്യക്കാരനായ അതുല്‍ കുമാര്‍ ബാബുഭായി (58)ആണ് മരിച്ചത്. മതിയായ യാത്രാ രേഖകളില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് അതുല്‍ കുമാറിനെ അമേരിക്കന്‍ എമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കസ്റ്റഡിയിലിരിക്കെ അമിത രക്തസമ്മര്‍ദ്ധം കണ്ടതിനെ തുടര്‍ന്ന് ഇയാളെ അറ്റ്‌ലാന്റ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മെയ് 10ന് ഇക്വാഡോറില്‍ നിന്നുള്ള വിമാനത്തിലാണ് അതുല്‍ കുമാര്‍ അറ്റ്‌ലാന്റ വിമാനത്താവളത്തിലെത്തുന്നത്. എന്നാല്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ കസ്റ്രംസ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഇയാളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.എന്നാല്‍ കഴിഞ്ഞ ദിവസം ശ്വാസതടസം നേരിട്ട ഇയാള്‍ മരണപ്പെടുകയായിരുന്നു. അതേസമയം, ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് അധികൃതരുടെ നിലപാട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കസ്റ്രംസ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more