1 GBP = 103.81

ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ ടീം, പരമ്പര 2-1ന് സ്വന്തമാക്കി

ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ ടീം, പരമ്പര 2-1ന് സ്വന്തമാക്കി

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടും മൂന്നും മത്സരങ്ങള്‍ ആധികാരികമായി വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്.

ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സെന്ന വിജയലക്ഷ്യം 32.1 രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും (100) അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെയും (65) മികവിലാണ് ഇന്ത്യ വിജയതീരത്തെത്തിയത്. താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലെ നായകന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായി. 95 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. സമരവിക്രമ 57 പന്തില്‍ അഞ്ച് ഫോറുകളടക്കം 42 റണ്‍സെടുത്തു പുറത്തായി. മറ്റാര്‍ക്കും തന്നെ ലങ്കന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ്, യുവേന്ദ്ര ചാഹല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more