1 GBP = 103.14

കീവിസിനെ അടിച്ച് പരത്തി കോഹ്‌ലിയും കൂട്ടരും; ധര്‍മ്മശാലയില്‍ ഇന്ത്യക്ക് വിജയത്തുടക്കം

കീവിസിനെ അടിച്ച് പരത്തി കോഹ്‌ലിയും കൂട്ടരും; ധര്‍മ്മശാലയില്‍ ഇന്ത്യക്ക് വിജയത്തുടക്കം

ധര്‍മശാല: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ കൂറ്റന്‍ ജയത്തിനു പിന്നാലെ ഏകദിന പരമ്പരയിലും ടീം ഇന്ത്യക്കു വിജയത്തുടക്കം. ധര്‍മശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റുകള്‍ക്കു തകര്‍ത്തു. 190 റണ്‍സില്‍ കിവികളെ എറിഞ്ഞിട്ട ബൗളര്‍മാര്‍ക്കു പിന്നാലെ കൃത്യതയോടെ ക്രീസില്‍ ബാറ്റുവീശിയ വിരാട് കോഹ്ലിയും ചേര്‍ന്നാണ് ഇന്ത്യക്കു ജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 43.5 ഓവറില്‍ 190 റണ്‍സിന് എല്ലാവരും പുറത്തായി. അമിത് മിശ്രയും ഹാര്‍ദിഖ് പാണ്ഡ്യയും മുന്നു വിക്കറ്റുകള്‍ വീതം വീ!ഴ്ത്തി. ഉമേഷ് യാദവിനും കേദാര്‍ യാദവിനും രണ്ടു വിക്കറ്റുകളും. ന്യൂസിലന്‍ഡ് നിരയില്‍ ടോം ലഥാം 79 റണ്‍സെടുത്തു. ടിം സൗത്തീ 55 റണ്‍സെടുത്തതാണ് അ!വസാനം കിവികള്‍ക്ക് ആശ്വാസമായത്.

കളിയുടെ തുടക്കത്തില്‍ തന്നെ പി!ഴച്ച ന്യൂസിലന്‍ഡിന് മുപ്പതോവര്‍ വരെ ഒരു ഘട്ടത്തിലും പിടിച്ചുനില്‍ക്കാനായില്ല.ഓപ്പണ്‍ ചെയ്ത മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (14റണ്‍സ്) ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ പതിനാലിലെത്തിയപ്പോള്‍ വീണു. പിന്നീട് വന്നവര്‍ ഒന്നൊന്നായി ഗാലറിയിലേക്കു മടക്കയാത്ര നടത്തുകയായിരുന്നു. കേന്‍ വില്യംസണ്‍ മൂന്നു റണ്‍സ് എടുത്തു മടങ്ങി. പകരമെത്തിയ റോസ് ടെയ് ലര്‍ക്ക് ഒരു റണ്‍സുപോലും എടുക്കാനായില്ല. കൊറി ആന്‍ഡേ!ഴ്‌സണ്‍ നാലുറണ്‍സെടുത്തു. ലൂക്ക് റോഞ്ചി സംപൂജ്യനായി. ജെയിംസ് നീഷം ചെറുത്തു നില്‍പിനു ശ്രമിച്ചെങ്കിലും കേദാര്‍ യാദവ് പത്താം റണ്‍സില്‍ പുറത്താക്കി. മിച്ചല്‍ സാന്‍ഡറും പൂജ്യനായാണു മടങ്ങിയത്. 29 ഓവര്‍ പിന്നിട്ടപ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലേക്കു ന്യുസിലന്‍ഡ് മൂക്കുകുത്തി. ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലഥാമും ടിം സൗത്തിയും അവസാന ശ്രമങ്ങള്‍ നടത്തി റണ്‍സ് വര്‍ധിപ്പിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കു നല്ല തുടക്കമാണു ലഭിച്ചത്. 85 റണ്‍സ് എടുത്ത വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ അജിന്‍ക്യ രഹാനേയും രോഹിത് ശര്‍മയും ചേര്‍ന്ന് 49 റണ്‍സ് സമ്പാദിച്ചു. 81പന്തില്‍ ഒമ്പതു ബൗണ്ടറിയും ഒരു സിക്‌സറും പായിച്ചായിരുന്നു കോഹ് ലിയുടെ ഇന്നിംഗ്‌സ്. രഹാനേ 33 ഉം ധോണി 21 ഉം റണ്‍സെടുത്തു. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതോടെ ഇന്ത്യ 10 ത്തിനു മുന്നിലായി. നേരത്തേ മൂന്നു കളികളുണ്ടായിരുന്ന ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more