1 GBP = 104.05

ഉറിയില്‍ നുഴഞ്ഞു കയറ്റം; അഞ്ചു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

ഉറിയില്‍ നുഴഞ്ഞു കയറ്റം; അഞ്ചു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

കശ്മീര്‍: ജമ്മുകശ്മീരിലെ ദുലന്‍ജ-ഉറി മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ജെയ്‌ഷെ- ഇ- മുഹമ്മദ് തീവ്രവാദികളാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്ന് എസ്പി വായ്ദ് അറിയിച്ചു.

സൈന്യവും പൊലീസ് സേനയും ഒത്തു ചേര്‍ന്ന് സംയുക്തമായാണ് ഭീകരരോട് ഏറ്റുമുട്ടിയതെന്ന് അദ്ദേഹം അറിയിച്ചു. നാലു ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം കിട്ടിയ സൂചനകള്‍. എന്നാല്‍ പിന്നീട് അഞ്ചു ഭീകരര്‍ ഉണ്ടായിരുന്നെന്ന് വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

നുഴഞ്ഞു കയറിയ തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും പിടിച്ചെടുക്കുന്നതിനായി പെട്ടന്നുള്ള ഒരു ആക്രമണമായിരുന്നു പൊലീസും സേനയും ചേര്‍ന്ന് നടത്തിയതെന്ന് എസ്പി അറിയിച്ചു.

ഡിസംബര്‍ 31-ന് തെക്കന്‍ കശ്മീരിലെ ലെത്‌പോറയില്‍ സിആര്‍പിഎഫ് കാമ്പിനു നേരെയുണ്ടായ വെടിവെയ്പ്പില്‍ ഒരു സൈനീക ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more