1 GBP = 103.91

ഇന്ത്യയിൽ മതസ്വാതന്ത്രം കുറയുന്നുവെന്ന്​ യു.എസ്​ സർക്കാർ റിപ്പോർട്ട്​

ഇന്ത്യയിൽ മതസ്വാതന്ത്രം കുറയുന്നുവെന്ന്​ യു.എസ്​ സർക്കാർ റിപ്പോർട്ട്​

വാഷിങ്​ടൺ: ഇന്ത്യയിൽ മത​സ്വാതന്ത്രം കുറയുകയാണെന്ന്​ യു.എസ്​ സർക്കാറി​​െൻറ റിപ്പോർട്ട്​. ഹിന്ദുത്വ ഗ്രൂപ്പുകൾ ഇന്ത്യയിൽ മറ്റ്​ മതസ്ഥർക്കെതിരെയും ദലിതർക്കെതിരെയും ആക്രമണങ്ങൾ നടത്തുകയാണെന്നും റിപ്പോർട്ട്​ പറയുന്നു. യു.എസ്​ ഫെഡറൽ സർക്കാർ നിയമിച്ച കമീഷ​േൻറതാണ്​ റിപ്പോർട്ട്​​. ന്യൂസ്​ 18 ചാനലാണ്​ ​വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

മതസ്വാതന്ത്രത്തെ സംബന്ധിച്ചുള്ള യു.എസ്​ കമീഷൻ റിപ്പോർട്ടിൽ ഇന്ത്യയെ ടയർ 2 രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്​. അഫ്​ഗാനിസ്​താൻ, അസർബൈജാൻ, ക്യൂബ, ഇൗജിപ്​ത്​, ഇന്ത്യേനേഷ്യ, ഇറാഖ്​, കസാഖിസ്​താൻ, ലാവോസ്​, മലേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പം പട്ടികയിലുള്ളത്.

വി.എച്ച്​.പി, ആർ.എസ്​.എസ്​ തുടങ്ങിയ സംഘടനകളുടെ ഇടപെടലുകൾ മൂലം ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ സ്ഥിതി മോശമാണെന്ന്​ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. മുസ്​ലിം, ക്രിസ്​ത്യൻ, സിക്ക്​, ബുദ്ധമതം, ​െജെനമതം, ദലിതുകൾ എന്നിവരെല്ലാം ഇതുമൂലം പ്രശ്​നങ്ങൾ അനുഭവിക്കുകയാണ്​.

രാജ്യത്തെ മൂന്നിലൊന്ന്​ സംസ്ഥാനങ്ങളും പശുഹത്യക്കെതിരായ നിയമങ്ങൾ കൊണ്ടു വന്നു. ഇത്തരം നിയമങ്ങൾ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്​. പശുവി​​െൻറ പേരിലുള്ള ആൾകൂട്ട ആക്രമണങ്ങളും വർധിക്കുകയാണെന്നും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. അതേ സമയം, മതന്യുനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ നീതിന്യായവ്യവസ്ഥ ചില നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more