1 GBP = 103.70

ഇന്ത്യൻ ഗവണ്മെന്റ് ഓ.സി.ഐ കാർഡ് നിബന്ധനകളിൽ ഡിസംബർ 31 വരെ ഇളവ് പ്രഖ്യാപിച്ചു

ഇന്ത്യൻ ഗവണ്മെന്റ് ഓ.സി.ഐ കാർഡ് നിബന്ധനകളിൽ ഡിസംബർ 31 വരെ ഇളവ് പ്രഖ്യാപിച്ചു

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

ന്യൂ ഡൽഹി: 2020 ഡിസംബർ 31 വരെ ഇന്ത്യൻ സർക്കാർ ഒസിഐ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

2005 മുതൽ‌ പ്രാബല്യത്തിൽ ഉള്ള ഓ.സി.ഐ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ താഴെപറയുന്ന പ്രകാരം ആണ്:

20 വയസ്സിൽ താഴെയുള്ളവരും 50 വയസ്സ് പൂർത്തിയാക്കിയവരുമായ വ്യക്തികൾ ഓരോ തവണയും തന്റെ പാസ്‌പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡ് കൂടി പുതുക്കേണ്ടതുണ്ട്.

ഈ പ്രായത്തിലുള്ളവർക്ക് പൊടുന്നനെയുള്ള ജീവശാസ്ത്രപരമായ മാറ്റങ്ങൾ വഴി അവരുടെ മുഖത്തിന്റെ രൂപവും ആകൃതിയും മാറാനുള്ള സാധ്യത മുൻ നിർത്തിയാണീ നിബന്ധനകൾ.

മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഒസിഐ കാർഡുകൾ പുതുക്കാനുള്ള നിബന്ധനകൾക്ക് 2020 ഡിസംബർ 31 വരെ ഇളവ് നല്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള നിലവിലെ വിലക്ക് ഇന്ത്യാ ഗവൺമെന്റ് എടുത്തുകളയുകയും ഇന്ത്യയിലേയ്‌ക്കുള്ള യാത്രയ്ക്കുള്ള ആജീവനാന്ത വിസയായി ഒസിഐ കാർഡിന്റെ നില പുനസ്ഥാപിക്കുകയും ചെയ്യുമ്പോൾ, അത്തരം ഒസിഐ കാർഡ് ഉടമകളെ നിലവിലുള്ള ഒസിഐയുടെ ബലത്തിൽ സഞ്ചരിക്കാൻ അനുവദിച്ചേക്കും. യാത്രക്കാർ അവരുടെ പഴയതും പുതിയതുമായ പാസ്‌പോർട്ടുകൾക്കൊപ്പം നിലവിലെ ഒസിഐ കാർഡ് കൂടെ കൈയിൽ കരുതണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more