1 GBP = 103.12

ഇന്ത്യ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതോടെ പാകിസ്ഥാൻ ആശങ്കയിൽ

ഇന്ത്യ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതോടെ പാകിസ്ഥാൻ ആശങ്കയിൽ

ന്യൂഡല്‍ഹി: ഇന്ത്യ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതോടെ പാകിസ്ഥാൻ ആശങ്കയിൽ. ഇതിന്റെ പശ്ചാത്തലത്തിൽ ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പാകിസ്ഥാനിപ്പോള്‍. ഇന്ത്യ ക്രമാതീതമായി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്നും .ആയുധ പന്തയത്തിന് ഇടയാക്കുന്ന നടപടിയില്‍ നിന്ന് ലോകരാജ്യങ്ങള്‍ ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഐഷ ഫാറൂഖി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇന്ത്യ ആവശ്യത്തിലധികം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ആണവായുധങ്ങള്‍ നവീകരിക്കുകയും ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വാണിജ്യ താത്പര്യങ്ങളാണ് ഇതിന്റെയെല്ലാം പിന്നിലെന്നും പാകിസ്ഥാന്‍ ആരോപിച്ചു.

റാഫേല്‍ വിമാനം ഇന്ത്യയില്‍ എത്തിയപ്പോള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പരാമര്‍ശങ്ങള്‍ ചൈനയെയും ചൊടിപ്പിച്ചിട്ടുണ്ട്. പരസ്പരം സഹകരണമില്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് പറഞ്ഞു. ചൈനീസ് അപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളും ചൈനയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more