1 GBP = 103.65
breaking news

ഇന്ത്യാ പെന്തക്കോസത് ദൈവസഭ, യുകെ& ഐർലൻ്റ് റീജിയൻ്റെ ഓൺലൈൻ കൺവൻഷൻ ഈ മാസം 29,30 തീയതികളിൽ

ഇന്ത്യാ പെന്തക്കോസത് ദൈവസഭ, യുകെ& ഐർലൻ്റ് റീജിയൻ്റെ ഓൺലൈൻ കൺവൻഷൻ ഈ മാസം 29,30 തീയതികളിൽ

ഇന്ത്യാ പെന്തക്കോസത് ദൈവസഭ, യുകെ& ഐർലൻ്റ് റീജിയൻ്റെ ഓൺലൈൻ കൺവൻഷൻ ഈ മാസം 29,30 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു. 29 ന് ശനിയാഴ്ച യു കെ സമയം 6.30നും (IST 11pm),  ഞായറാഴ്ച രാവിലെ യു കെ. സമയം 10.30 ന്  (IST 3pm) സംയുക്ത ആരാധനയുമായി രണ്ട് ദിവസത്തെ കൺവൻഷനാണ് ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ബാബു സെക്കറിയ പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യുന്ന യോഗത്തിൽ IPC ജനറൽ പ്രസിഡൻറ് റെവ. ഡോ. ടി. വൽസൻ എബ്രഹാം  മുഖ്യ പ്രഭാഷകനായിരിക്കും.   

ഞായറാഴ്ച ദിവസം, UK യിലും Ireland ലും ഉള്ള 28 ൽ പരം IPC സഭകൾ ഒന്നിച്ചുള്ള സംയുക്ത ആരാധയിൽ പാസ്റ്റർ സണ്ണി കുര്യൻ( വാളകം) മുഖ്യ പ്രഭാഷകനായിരിക്കും. ഗാനശുശ്രൂഷ പാസ്റ്റർ സ്റ്റാൻലി എബ്രഹാം (Arunachal Pradesh) നയിക്കും.  സും ആപ്പീക്കേഷൻ (lD No.7075561897) മാദ്ധ്യമത്തിൽ നടത്തപ്പെടുന്ന കൺവൻഷൻ്റെ അനുഗ്രഹത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുകയും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഉൽസാഹിക്കുകയും ചെയ്യണമെന്ന് കൺവൻഷന് നേതൃത്വം നൽക്കുന്ന പാസ്റ്റർമാരായ C.T. Abraham,  Jacob George, Wilson Baby, സഹോദരന്മാർ Mathew Sam, John Mathew എന്നിവർ അറിയിച്ചു. വാർത്ത:  Pastor P. C. Xaviour, UK

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more