1 GBP = 103.95

ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തിലെ വിള്ളലിന് പരിഹാരമാകുന്നു, സന്ധിക്ക് സമ്മതമറിയിച്ച് ഇരു രാജ്യങ്ങളും

ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തിലെ വിള്ളലിന് പരിഹാരമാകുന്നു, സന്ധിക്ക് സമ്മതമറിയിച്ച് ഇരു രാജ്യങ്ങളും

ന്യൂഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഉപദ്രവ ശ്രമങ്ങളെ തുടർന്ന് വിള്ളൽ വീണ ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തിന് പരിഹാരമാകുന്നു. പരാതികൾ പരിഹരിക്കുന്നതിനും, പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും 25 വർഷം മുമ്പുള്ള ഉടമ്പടി പൊടിതട്ടിയെടുക്കാനൊരുങ്ങുകയാണ് ഇരു രാജ്യങ്ങളും.

1992ൽ ഒപ്പു വച്ച ഉടമ്പടി പ്രകാരമുള്ള പെരുമാറ്റ ചട്ടമനുസരിച്ച് നീങ്ങുന്നതിന് തീരുമാനിച്ചതായി ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇതനുസരിച്ച് നയതന്ത്ര ഉദ്യോഗസ്ഥർക്ക് മേൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ പാടില്ല. അത്തരത്തിലുണ്ടാകുന്ന പ്രശ‌്‌നങ്ങൾക്ക് അതാത് കോൺസുലാർ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കും. ഏതെങ്കിലും തരത്തിൽ ഉടമ്പടി ലംഘിക്കപ്പെട്ടാൽ ഹൈക്കമ്മിഷണർമാർക്ക് ഇതു സംബന്ധിച്ച് നേരത്തെ അറിയിപ്പ് നൽകേണ്ടതാണ്.

കഴിഞ്ഞമാസം ആദ്യമാണ് വലിയ പീഡനങ്ങൾ നേരിടുകയാണെന്ന പരാതിയുമായി ഇന്ത്യ- പാക് നയതന്ത്ര ഉദ്യോഗസ്ഥർ പരസ്‌പരം പരാതിയുമായി മുന്നോട്ട് വന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more