1 GBP = 103.82
breaking news

ഇന്ത്യയുടെ ആദ്യ ലോകകപ്പ് സ്വപനങ്ങൾക്ക് തിരിച്ചടി; എതിരില്ലാത്ത നാല് ഗോളുകൾക്ക് ഘാനക്ക് മുന്നിൽ അടിയറവ് പറഞ്ഞു, ഇന്ത്യ പുറത്ത്

ഇന്ത്യയുടെ ആദ്യ ലോകകപ്പ് സ്വപനങ്ങൾക്ക് തിരിച്ചടി; എതിരില്ലാത്ത നാല് ഗോളുകൾക്ക് ഘാനക്ക് മുന്നിൽ അടിയറവ് പറഞ്ഞു, ഇന്ത്യ പുറത്ത്

ന്യൂ​ഡൽ​ഹി : ഒ​രു വി​ജ​യം സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​പ്പി​ച്ച് ഇ​ന്ത്യൻ ഫു​ട്ബാൾ ടീ​മി​ന്റെ ആ​ദ്യ ലോ​ക​ക​പ്പ് മോ​ഹ​ങ്ങൾ അ​സ്ത​മി​ച്ചു. ഇ​ന്ന​ലെ ന്യൂ​ഡൽ​ഹി ജ​വ​ഹർ​ലാൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തിൽ ന​ട​ന്ന മ​ത്സ​ര​ത്തിൽ ഘാ​ന​യോ​ട് എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​കൾ​ക്ക് തോൽ​വി നേ​രി​ടു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. ഇ​തോ​ടെ ടൂർ​ണ​മെ​ന്റി​ലെ ഇ​ന്ത്യ​യു​ടെ സാ​ന്നി​ദ്ധ്യം ഇ​നി ആ​തി​ഥേ​യ​ത്വ​ത്തി​ലൊ​തു​ങ്ങും.

പ്രീ​ക്വാർ​ട്ട​റി​ലെ​ത്താൻ വൻ മാർ​ജി​നി​ലെ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന ഇ​ന്ത്യ ആദ്യ പ​കു​തി​യി​ൽ ഒന്നും രണ്ടാം പകുതി​യി​ൽ മൂന്നും ഗോളുകൾ വ​ഴ​ങ്ങി​യാ​ണ് ഈ ലോ​ക​ക​പ്പ​ി​ലെ മൂ​ന്നാം തോൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തിൽ അ​മേ​രി​ക്ക​യോ​ട് എതി​രി​ല്ലാത്ത രണ്ടുഗോളുകൾക്കാണ് ഇ​ന്ത്യ തോ​റ്റ​ത്. ര​ണ്ടാം മ​ത്സ​ര​ത്തിൽ കൊ​ളം​ബി​യ​യോ​ട് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ഗോൾ നേ​ടി​യ​ശേ​ഷം 2​-1​ന് കീ​ഴ​ട​ങ്ങി.

പൊ​രു​തി നി​ന്ന ശേ​ഷം ഘാ​ന​യു​ടെ കാ​യിക ക​രു​ത്തി​നും ക​ളി മി​ടു​ക്കി​നും മു​ന്നിൽ ഇ​ന്ത്യ​അ​ടി​യ​റ​വു പ​റ​യുകയായി​രുന്നു. ആ​ദ്യ പ​കു​തി​യിൽ ഒ​രു ഗോൾ​മാ​ത്രം വ​ഴ​ങ്ങി മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്ത ഇ​ന്ത്യ​യെ മുൻ ചാ​മ്പ്യൻ​മാർ ര​ണ്ടാം പ​കു​തി​യി​ലാ​ണ് വ​ല​ച്ച​ത്. ഘാ​ന​യ്‌​ക്കു വേ​ണ്ടി ക്യാ​പ്‌​ടൻ എ​റി​ക് ഐ​യ്യ​(2​), റി​ച്ചാർ​ഡ് ഡാൻ​സോ, ഇ​മ്മാ​നു​വൽ ടോ​കു എ​ന്നി​വർ ഗോൾ നേ​ടി.

തോ​റ്റെ​ങ്കി​ലും കാ​യിക മി​ക​വും ക​ളി പ​രി​ച​യ​വു​മു​ണ്ടെ​ങ്കിൽ ഏ​ത് എ​തി​രാ​ളി​ക​ളെ​യും വി​റ​പ്പി​ക്കാൻ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ച്ചാ​ണ് പോർ​ച്ചു​ഗീ​സ്‌​കാ​രൻ ലൂ​യി​സ് നോർ​ത്തൻ ഡി മാ​ത്തോ​സ് പ​രി​ശീ​ലി​പ്പി​ച്ച ഇ​ന്ത്യൻ ടീം മ​ട​ങ്ങുന്നത്. പ്ര​തി​രോ​ധി​ച്ചും ആ​ക്ര​മി​ച്ചു​മാ​ണ് ഇ​ന്ത്യ ക​ളി​ച്ച​ത്. എ​ന്നാൽ ഒ​ന്നാം​പ​കു​തി​യു​ടെ 43​-ാം​മി​നി​ട്ടിൽ ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ച് ആ​ദ്യ ഗോൾ വീ​ണു. അ​തു​വ​രെ ഉ​റ​ച്ചു നി​ന്ന ഇ​ന്ത്യൻ പ്ര​തി​രോ​ധ​ത്തി​ലെ വി​ള്ളൽ മു​ത​ലെ​ടു​ത്ത് ബോ​ക്സി​നു​ള്ളിൽ പ​ര​സ്‌​പര ധാ​ര​ണ​യോ​ടെ ഘാന ന​ട​ത്തിയ നീ​ക്കം ഗോ​ളിൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​ബ്രാ​ഹിം സു​ള്ളെ ബോ​ക്സി​ന്റെ ഇ​ട​തു​മൂ​ല​യി​ലൂ​ടെ​ക​യ​റി പോ​സ്‌​റ്റ് ല​ക്ഷ്യ​മാ​ക്കി തൊ​ടു​ത്ത ഷോ​ട്ട് ധീ​ര​ജി​ന് പൂർ​ണ​മാ​യി ത​ട്ടി​യ​ക​റ്റാ​നാ​യി​ല്ല. പ​ന്ത് ക​ര​സ്ഥ​മാ​ക്കിയ ക്യാ​പ്‌​ടൻ എ​റി​ക് ഐ​യ്യ​യ്‌​ക്ക് പി​ഴ​വി​ല്ലാ​തെ പോ​സ്‌​റ്റി​ലേ​ക്ക് അ​ടി​ച്ചു ക​യ​റ്റി.

51​-ാം മി​നി​ട്ടി​ലാ​ണ് ഘാന ലീ​ഡ് ഉ​യർ​ത്തി​യ​ത്. ഇ​ന്ത്യൻ ബോ​ക്സി​ലേ​ക്ക് ഒ​റ്റ​യ്‌​ക്ക് മു​ന്നേ​റിയ ആർ​കോ മെൻ​സ​യു​ടെ ആ​ദ്യ ഷോ​ട്ട് ബോ​റി​സ് പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും അ​പ​ക​ടം ഒ​ഴി​വാ​യി​ല്ല. പ​ന്ത് വീ​ണ്ടെ​ടു​ത്ത മെൻസ ബോ​ക്‌​സി​നു​ള്ളി​ലേ​ക്ക് ഓ​ടി​യെ​ത്തിയ എ​റി​ക് അ​യ്യാ​യ്‌​ക്ക് നൽ​കി. എ​റി​ക്കി​ന്റെ ഷോ​ട്ട് ഗോ​ളി ധീ​ര​ജി​നെ ക​ബ​ളി​പ്പി​ച്ച് പോ​സ്‌​റ്റി​ന്റെ വ​ല​തു മൂ​ല​യി​ലേ​ക്ക്.

എ​റി​ക്കി​ന് പ​ക​രം ഇ​റ​ങ്ങിയ റി​ച്ചാർ​ഡ് ഡാൻ​സോ 86​-ാം​മി​നി​ട്ടിൽ മൂ​ന്നാം ഗോൾ നേ​ടി. ഇ​ന്ത്യൻ പ്ര​തി​രോധ നിര മു​ന്നോ​ട്ടു ക​യ​റി നി​ന്ന പി​ഴ​വിൽ നി​ന്ന് മി​ഡ്ഫീൽ​ഡിൽ നി​ന്ന് ല​ഭി​ച്ച പ​ന്തു​മാ​യി ഒ​റ്റ​യ്‌​ക്ക് ബോ​ക്‌​സി​ലേ​ക്ക് മു​ന്നേ​റിയ ഡാൻ​സോ വ​ല​തു മൂ​ല​യി​ലേ​ക്ക് പ്ളേ​സ് ചെ​യ​‌്‌ത പ​ന്ത് ത​ട​യാൻ ധീ​ര​ജി​ന് ക​ഴി​യി​ല്ല. മൂ​ന്നാം ഗോൾ വീ​ണ​തോ​ടെ അ​ടി​തെ​റ്റിയ ഇ​ന്ത്യ​യു​ടെ ദൗർ​ബ്ബ​ല്യം മു​ത​ലെ​ടു​ത്താ​ണ് പ​ത്താം ന​മ്പ​രു​കാ​രൻ ഇ​മ്മാ​നു​വൽ ടോ​കു പ​ട്ടിക തി​ക​ച്ച നാ​ലാം ഗോൾ നേ​ടി​യ​ത്. പ്ര​തി​രോധ നി​ര​യി​ലെ വി​ള്ളൽ മു​ത​ലെ​ടു​ത്ത് അ​ബ്‌​ദുൾ യൂ​സ​ഫ് തൊ​ടു​ത്ത ഷോ​ട്ട് ധീ​ര​ജി​നെ​യും മ​റി​ക​ട​ന്ന് ഇ​ട​തു​പോ​സ്റ്റിൽ ത​ട്ടി റീ​ബൗ​ണ്ടു ചെ​യ്‌​തു. മാർ​ക്കു ചെ​യ്യാ​തെ നി​ന്ന ടോ​ക്കു​വി​ന്റെ ഷോ​ട്ട് നോ​ക്കി നിൽ​ക്കാ​നെ ധീ​ര​ജി​ന് ക​ഴി​ഞ്ഞു​ള്ളൂ.

കൊ​ളം​ബി​യ​യെ ധീ​ര​മായ നേ​രി​ട്ട ക​ളി​യു​ടെ തു​ടർ​ച്ച​യാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ ഇ​ന്ത്യ​യു​ടെ ക​ളി. ര​ണ്ടു ത​വണ ലോക ചാ​മ്പ്യൻ​മാ​രായ ഘാ​ന​യെ അർ​ഹ​മായ ബ​ഹു​മാ​ന​ത്തോ​ടെ അ​വർ നേ​രി​ട്ടു. പോ​സ്റ്റി​നു കീ​ഴിൽ ധീ​ര​ജ് മി​ക​ച്ച സേ​വു​കൾ ആ​വർ​ത്തി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more