1 GBP = 103.95

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 31 റണ്‍സിന്‍റെ തോല്‍വി

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 31 റണ്‍സിന്‍റെ തോല്‍വി

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 31 റണ്‍സിന്‍റെ തോല്‍വി. കോലിയും ദിനേശ് കാര്‍ത്തിക്കും ക്രീസില്‍ നില്‍ക്കേ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യന്‍ പോരാട്ടം 162ല്‍ അവസാനിക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറിയുമായി കോലിയും(51), പാണ്ഡ്യയും(31) മാത്രമാണ് നാലാം ദിനം ഇന്ത്യക്കായി പോരാടിയത്. മറുവശത്ത്. സ്റ്റോക്സ് നാലും ആന്‍ഡേഴ്‌സണും ബ്രോഡും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

കോലി വീണാല്‍ ഇന്ത്യയുടെ വീഴുമെന്ന പ്രവചനങ്ങള്‍ തെറ്റിയില്ല. നാലാം ദിനം അഞ്ച് വിക്കറ്റുകള്‍ അവശേഷിക്കേ 84 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പിഴച്ചു. 20 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കിനെ മലാന്‍റെ കൈകളിലെത്തിച്ച് ആന്‍ഡേഴ്‌സണിന്‍റെ പ്രഹരം. ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിപ്പിച്ച് 51 റണ്‍സുമായി കോലി സ്റ്റോക്സിനും കീഴടങ്ങി. പിന്നാലെ റണ്ണൊന്നുമെടുക്കാതെ ഷമിയും 11 റണ്‍സെടുത്ത് ഇശാന്തും വീണു. അവസാനക്കാരനായി പാണ്ഡ്യയും പുറത്തായി.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 287ന് പുറത്തായിരുന്നു. 80 റണ്‍സെടുത്ത റൂട്ടും 70 റണ്‍സെടുത്ത ബെയര്‍സ്റ്റോയും ഇംഗ്ലണ്ടിനെ കാത്തപ്പോള്‍ ഇന്ത്യക്കായി അശ്വിന്‍ നാലും ഷമി മൂന്നും വിക്കറ്റ് പിഴുതു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കോലി(149) ചെറുത്തുനിന്നെങ്കിലും ഇന്ത്യ ലീഡ് വഴങ്ങി. നാല് വിക്കറ്റുമായി കുരാനും രണ്ട് വിക്കറ്റ് വീതമെടുത്ത് ആന്‍ഡേഴ്സണും ബ്രോഡും റഷീദും ഇന്ത്യയെ 274ല്‍ ഒതുക്കി.

എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ മികച്ച ലീഡുയര്‍ത്തി ഇന്ത്യയെ പ്രതിരോധിക്കാനിറങ്ങിയ ഇംഗ്ലണ്ടിന് പിഴച്ചു. അഞ്ച് വിക്കറ്റുമായി ഇശാന്തും മൂന്ന് വിക്കറ്റുമായി അശ്വിനും രണ്ട് വിക്കറ്റുമായി യാദവും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 180ല്‍ പുറത്തായി. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 194 റണ്‍സായി കുറിക്കപ്പെട്ടു. ഈ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ മൂന്നാം ദിനം അഞ്ചിന് 110 എന്ന നിലയില്‍ കളിയവസാനിപ്പിച്ചു. എന്നാല്‍ നാലാം ദിനം തുടക്കത്തില്‍ തന്നെ പേസ് കരുത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ വരിഞ്ഞുമുറുക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more