1 GBP = 103.75
breaking news

ജപ്പാൻ-ഇന്ത്യ ഉച്ചകോടി; അതിവേഗ റെയിൽ പദ്ധതിയടക്കം ആറു കരാറുകൾ ഒപ്പുവെച്ചു

ജപ്പാൻ-ഇന്ത്യ ഉച്ചകോടി; അതിവേഗ റെയിൽ പദ്ധതിയടക്കം  ആറു കരാറുകൾ ഒപ്പുവെച്ചു

ടോ​ക്യോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യും നാ​വി​ക​രം​ഗ​ത്ത്​ സ​ഹ​ക​ര​ണ​വു​മ​ട​ക്കം ആ​റു  സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ൽ  ഒ​പ്പു​വെ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും 13ാമ​ത്​ ഉ​ച്ച​കോ​ടി​യി​ൽ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. കൂടാതെ, മുംബൈ, പത്താൻകോട്ട്​ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന്​ നരേന്ദ്ര മോദിയും ഷിൻസോ ആബെയും സംയുക്​തമായി പാകിസ്​താനോട്​ ആവശ്യപ്പെട്ടു. ഇരു നേതാക്കളും തമ്മിൽ നടന്ന ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ ഇന്ത്യ-ജപ്പാൻ വിഷൻ സ്​റ്റേറ്റ്​മ​െൻറിലാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​.

ഇ​ന്തോ-​പ​സ​ഫി​ക്​ മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ, മേ​ഖ​ല​യി​ലെ​യും ആ​ഗോ​ള​ത​ല​ത്തി​ലെ​യും പ്ര​ശ്​​ന​ങ്ങ​ൾ  തു​ട​ങ്ങി​യ​വയും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി. ഇ​ന്ത്യ-​പ​സ​ഫി​ക്​ മേ​ഖ​ല​യി​ൽ ചൈ​ന സ്വാ​ധീ​നം ഉ​റ​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ധാ​ന​വും അ​ഭി​വൃ​ദ്ധി​യും ല​ക്ഷ്യ​മി​ട്ട്​  ഇ​ന്ത്യ​യും ജ​പ്പാ​നും  സ​ഹ​ക​ര​ണ​ത്തി​​െൻറ പു​തി​യ  പാ​ത​ക​ൾ തു​റ​ക്കും. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തി, ലോ​ക​ക്ര​മം മാ​നി​ച്ച്​ മു​ന്നോ​ട്ടു​പോ​കാ​നും നി​യ​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നും ആ​ശ​യ​വി​നി​മ​യ​ത്തി​നും വ്യാ​പാ​ര, സാ​േ​ങ്ക​തി​ക സ​ഹ​ക​ര​ണ​ത്തി​നും ധാ​ര​ണ​യാ​യി. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ, പ്ര​തി​രോ​ധ മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന ച​ർ​ച്ച​ക്കും തീ​രു​മാ​ന​മാ​യി.

ഡി​ജി​റ്റ​ൽ പ​ങ്കാ​ളി​ത്തം, ആ​രോ​ഗ്യം, പ്ര​തി​രോ​ധം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​മെ​ന്ന്​ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മോ​ദി പ​റ​ഞ്ഞു. ജ​പ്പാ​ൻ സ​ഹാ​യ​ത്തോ​െ​ട​യു​ള്ള മും​ബൈ-​അ​ഹ്​​മ​ദാ​ബാ​ദ്​ അ​തി​വേ​ഗ ​െറ​യി​ൽ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി ഇ​രു നേ​താ​ക്ക​ളും അ​വ​ലോ​ക​നം ചെ​യ്​​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more