1 GBP = 104.21

അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം; പരമ്പര

അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം; പരമ്പര

ഡബ്ലിൻ: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ 143 റണ്‍സിനാണ് വിരാട് കോഹ്‌ലിയും സംഘവും ജയിച്ചു കയറിയത്. 214 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഐറിഷ് പട വെറും 70 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ യുവേന്ദ്ര ചഹാലും കുല്‍ദീപ് യാദവുമാണ് ആതിഥേയരെ തകര്‍ത്തത്.

കളിയുടെ ഒരുഘട്ടത്തില്‍ പോലും ഇന്ത്യയെ വെല്ലുവിളിക്കാന്‍ അയര്‍ലന്‍ഡിനായില്ല. ഇന്നിംഗ്‌സിലെ രണ്ടാംപന്തില്‍ തന്നെ പോള്‍ സ്റ്റിര്‍ലിംഗ് പൂജ്യത്തിന് പുറത്ത്. തൊട്ടുപിന്നാലെ ജെയിംസ് ഷാനോണ്‍ (2), വില്യം പോര്‍ട്ടല്‍ഫീല്‍ഡ് (14) എന്നിവരും വീണതോടെ കളിയുടെ ഗതിവ്യക്തമായി.

നേരത്തെ പതിവുപോലെ ടോസ് കിട്ടിയിട്ടും ഐറിഷ് ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിംഗിനയച്ചു. കിട്ടിയ അവസരം പാഴാക്കാതെ രാഹുല്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഓപ്പണറുടെ റോളിലെത്തിയ വിരാട് കോഹ്‌ലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പീറ്റര്‍ ചേസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒന്‍പത് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. അയര്‍ലന്‍ഡുകാര്‍ സന്തോഷിച്ച ഏകനിമിഷവും ഇതുതന്നെ.

സുരേഷ് റെയ്‌ന കൂട്ടിനെത്തിയതോടെ ടോപ് ഗിയറിലായി രാഹുല്‍. ഓരോ ഓവറിലും ബൗളിംഗ് മാറ്റം വരുത്തി ഐറിഷ് ക്യാപ്റ്റന്‍ പരീക്ഷിച്ചെങ്കിലും രാഹുലിനെ തളയ്ക്കാന്‍ അതൊന്നും പോരായിരുന്നു. 28 പന്തിലാണ് രാഹുലിന്റെ അര്‍ധശതകം.

എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 70ല്‍ നില്‍ക്കേ കെവിന്‍ ഒബ്രിയാനിന്റെ പന്തില്‍ രാഹുല്‍ വീണു. ഒരു പന്തിന്റെ ഇടവേളയില്‍ രോഹിത് ശര്‍മയും (പൂജ്യം) മടങ്ങി. എന്നാല്‍ 34 പന്തില്‍ അര്‍ധശതകം പിന്നിട്ട റെയ്‌ന ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. 45 പന്തില്‍ 69 റണ്‍സെടുത്ത റെയ്‌നയെ വീഴ്ത്തിയതും ഒബ്രിയാന്‍ ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more