1 GBP = 104.25
breaking news

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജി-സാറ്റ്​ 11 വിക്ഷേപിച്ചു

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജി-സാറ്റ്​ 11 വിക്ഷേപിച്ചു

ന്യൂദല്‍ഹി: ഇന്ത്യയ​ുടെ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജി-സാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണ നിയലത്തില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു വിക്ഷേപണം. ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജി-സാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്.

വലിയ പക്ഷി എന്ന്​ ഒാമനപ്പേരുള്ള ജിസാറ്റ് 11ന്​  ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്. ഗ്രാമീണ മേഖലയില്‍ ഇൻറര്‍നെറ്റി​​െൻറ വേഗത കൂട്ടുകയാണ് ജി-സാറ്റ് 11 ലക്ഷ്യം.  ഉപഗ്രഹാധിഷ്ടിത ഇൻറര്‍നെറ്റ് സേവനം മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ഇത് സഹായിക്കും.

15 വര്‍ഷമാണ് ഉപഗ്രഹത്തി​​െൻറ കാലാവധി. 1,200 കോടി രൂപയാണ് ചെലവ്. റേഡിയോ സിഗ്‌നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. ഈ ശ്രേണിയില്‍പ്പെട്ട ജിസാറ്റ് -19, ജിസാറ്റ് -29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തേ വിക്ഷേപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more